അനുബന്ധങ്ങൾ | ൮൫ | |
ഒരിക്കലെങ്കിലും അദ്ദേഹത്തെ ഒന്നു കാണുകയോ അദ്ദേഹത്തിൻറെ തൂലികാവിലാസം ആസ്വദിക്കുകയോ ചെയ്തിട്ടുള്ളവൎക്ക് ആ വ്യക്തിപ്രഭാവം മറക്കാൻ സാദ്ധ്യമല്ല. ആധുനികയുഗത്തിലെ ഏറ്റവും മഹാന്മാരായ വ്യക്തികൾ ജി. പി - യെ അറിഞ്ഞു് ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തതിൽ അത്ഭുതമില്ല. നമ്മുടെ ആദൎശങ്ങൾ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷേ സ്വഭാവശുദ്ധിയേയും സംസ്കാരത്തെയും രാജ്യസ്നേഹത്തേയും അഭിനന്ദിക്കുവാൻ ദൈവദത്തമായി നമുക്കുള്ള കഴിവു് ബാഹ്യമായ മാറ്റങ്ങളെ അതിജീവിക്കും.
അതെ, ജി. പി. തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനയിതാവായിരുന്നു. ഇവിടെ മാത്രമല്ല, സഹ്യാദ്രിക്കപ്പുറത്തും അതിന്റെ അസ്ഥിവാരം അദ്ദേഹം ഉറപ്പായും വെടിപ്പായും പടുത്തു കെട്ടി തന്റെ നാട്ടുകാരിൽ ഉറങ്ങിക്കിടന്നിരുന്ന രാജ്യസ്നേഹത്തെ സജീവമാക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. യൗവ്വനത്തിന്റെ തികവിൽ നമ്മുടെ ഇടയ്ക്കുനിന്നു അദ്ദേഹം അപഹൃതനായിട്ട് നാല്പത്തിയഞ്ചു വൎഷങ്ങളായി പക്ഷേ ഇന്നും എന്നും മാസ്മരശക്തിയുള്ളതാണ് ആ നാമം. ആ സ്മരണയെ നിലനിൎത്തുവാൻ ഈ ലഘുഗ്രന്ഥം ഉപകരിക്കുമെന്നുള്ളത് സന്തോഷപ്രദമാണ്.
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ അവൎകൾ :
പ്രമുഖനായ ആ ദക്ഷിണേന്ത്യൻ പ്രചാരകന്റെ മഹത്തും ഉജ്വലവുമായ സ്മരണയുടെ മുമ്പിൽ കാലോചിതമായ ഒരു ബഹുമാന പ്രകടനമാണ് ഇത്. മി. ജി. പരമേശ്വരൻപിള്ള തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനയിതാവു മാത്രമല്ലായിരുന്നു, അദ്ദേഹം മറ്റു പലതും കൂടിയായിരുന്നു. നിങ്ങൾ എഴുതികൊണ്ടിരിക്കുന്ന പൂൎണ്ണമായ ജീവചരിത്രം പ്രസിദ്ധീകൃതമാകുമ്പോൾ ഭാരതീയജനത സമുത്സുകമായ താത്പൎയ്യത്തോടുകൂടി അതു വായിക്കുമെന്നുള്ളതിനു സംശയമില്ല. ഒരു രാഷ്ട്രീയപ്രക്ഷോഭകന്റെ ജീവിതം പൂവിരിച്ചതല്ലായിരുന്ന ആ കാലത്തു്, ഭാരതത്തിലെ പൊതുജനാഭിപ്രായം രൂപവത്കരിക്കുന്നതിൽ വിദൂരസ്ഥയായ തിരുവിതാംകൂറിനു ഗണ്യമായ ഒരു സ്ഥാനം ഉണ്ടായിരുന്നു എന്നു കാണിക്കുവാൻ അങ്ങനെ ഒരു പ്രസിദ്ധീകരണം ആവശ്യമാണ്.”
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |