താൾ:Eurekamagazinejuly1970kssp.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


"സൈൻ മൈനസ് ഒന്നിനും

പ്ലസ് ഒന്നിനുമിടയ്ക്കത്രേ
നിങ്ങൾക്കതു മാററാനാവില്ല"
ഹൊലൂബ്മാന്ത്രികൻ സിറേറാ

ചക്രവർത്തിയെ രസിപ്പിയ്ക്കാൻ
മാന്ത്രികൻ സിറേറാ വെള്ളം മുന്തിരിച്ചാറാക്കും
തവളയെ കാലാളാക്കും
പുൽച്ചാടിയെ ആമീനാക്കും
എലിയിൽനിന്ന് മന്ത്രിയെ ഉണ്ടാക്കും
അയാൾ വണങ്ങുന്നു. അപ്പോൾ
വിരൽത്തുമ്പുകളിൽ ഡെയ്സി വളരുന്നു
ചുമലിൽ സംസാരിയ്ക്കുന്ന പക്ഷികളിരിയ്ക്കുന്നു
ചക്രവത്തി കല്പിക്കുന്നു:
“മറെറന്തെങ്കിലും ചിന്തിക്കൂ
'കറുത്ത നക്ഷത്രം'
'ഉണക്കവെള്ളം'
'വൈക്കോൽക്കൂട്ടംകൊണ്ടുള്ള വെള്ളച്ചാട്ടം'
എല്ലാമുണ്ടാവുന്നു
ഒരു കുട്ടി എണീററു നിൽക്കുന്നു:
"ചിന്തിക്കൂ,
ഒന്നിനേക്കാൾ വലുതായ സൈൻ ആൽഫ
സിറേറാ വിളർക്കുന്നു, വിഷാദിയ്ക്കുന്നു
ഭയങ്കരമായി മുഖിയ്ക്കുന്നു
"സൈൻ മൈനസ് ഒന്നിനും
പ്ലസ് ഒന്നിനുമിടയ്കത്രേ
നിങ്ങൾക്കതു മാററാനാവില്ല
ചുരുക്കിപ്പറയട്ടെ:
ഗംഭീര രാജധാനി വെടിഞ്ഞ്
സദസ്യരുടെ തിരക്കിലൂടെ
അയാൾ പതുക്കെ പോവുന്നു
വീട്ടിലേയ്ക്ക്......

സ്വതന്ത്ര പരിഭാഷ: ബി. കെ

1970 ജൂലായ്
69


"https://ml.wikisource.org/w/index.php?title=താൾ:Eurekamagazinejuly1970kssp.pdf/39&oldid=205948" എന്ന താളിൽനിന്ന് ശേഖരിച്ചത്