Jump to content

താൾ:Ente naadu kadathal.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്റെ ദൈവം കല്ലും മരവുമല്ലാ;
എന്റെ രാജാവ് അഴിമതിക്കാരായ രാജസേവകന്മാരുമല്ലാ.
എന്നെ നാടുകടത്തുന്നത് രാജസേവന്മാരുടെ പേരിൽ
ഭക്തിയില്ലെന്ന കുറ്റത്തിനാണെങ്കിൽ ആ ശിക്ഷാനിയമം
ആ സേവന്മാരുടെ മനോരാജ്യത്തിൽ
നടപ്പാക്കപ്പെട്ടിട്ടുള്ള വകയായിരിക്കാം;
തിരുവിതാംകൂർ രാജ്യത്തിലെ ശിക്ഷാനിയമപ്രകാരമായിരിക്കയില്ല.
അല്ലെങ്കിൽ തന്നെ, നാടുകടത്തൽ, കാരാഗൃഹം മുതലായ
ശിക്ഷകളെ ഭയപ്പെടേണ്ട ആവശ്യം എനിക്കില്ല.
ഞാൻ എന്റെ രാജ്യത്തിലെ നിയമത്തെ ലംഘിക്കുന്നില്ല.
ആ ശിക്ഷകളെ ഭയപ്പെടേണ്ടവർ, കൊട്ടാരങ്ങളിൽ
കൊലപാതകം ചെയ്തും, സാധുജനങ്ങളുടെ
ധനാപഹാരം ചെയ്‌തും, യജമാനന്മാരെ ദ്രോഹിച്ചും
ഈശ്വര സങ്കൽപ്പത്തിന്നു വിരുദ്ധമായ മറ്റു അകൃത്യങ്ങൾ
പ്രവർത്തിച്ചും പാപക്കുണ്ടിൽ പതിച്ചിരിക്കുന്നവരാണ്.
ഒപ്പ്
കെ രാമകൃഷ്ണപിള്ള
"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/87&oldid=159059" എന്ന താളിൽനിന്ന് ശേഖരിച്ചത്