താൾ:Ente naadu kadathal.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സ്യമായി ഉപയോഗിക്കുന്നതു സുരക്ഷിതമല്ലെന്നു ദീർഘകാലമായി കരുതപ്പെട്ടിരുന്നു. അതുകൊണ്ടാണ് മദ്രാസ് പത്രങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നതെന്നും ഞാൻ വിശ്വസിക്കുന്നു." അനന്തരം മി. ശങ്കരസുബ്ബയ്യരുടെ സമർത്ഥമായ ഭരണകാലത്ത് തിരുവിതാംകൂർ പബ്ലിക് സർവീസിൽ വിദ്യാഭ്യാസമുള്ള നായന്മാരെ നിയമിച്ച് നായർ സമുദായത്തെ അനുരഞ്ജിപ്പിക്കുന്നതിനു ബോധപൂർവമായ ശ്രമം ഡർബാർ നടത്തുകയുണ്ടായി. മി. ശങ്കരസുബ്ബയ്യർ റിട്ടയർ ചെയ്യുന്നതിനുമുമ്പുതന്നെ അസംതൃപ്‌തരുടെ പാർട്ടി, ഹിതൈഷിയും ക്ഷിപ്രവിശ്വാസിയുമായിരുന്ന ഇളയരാജാവിന്റെ പിന്നിൽ അണിനിരക്കാനുള്ള ഒരു പഴുതു കണ്ടു. മഹാരാജാവിന്റെ നേർക്കുള്ള ഒരുതരം എതിർപ്പിന്റെ നേതാവായി അദ്ദേഹത്തെ അവർ ഉപയോഗിച്ചു. ഇപ്പോഴത്തെ സീനിയറും ജൂനിയറും രാജ്ഞിമാരെ ദത്തെടുക്കുന്ന കാര്യം നിർദ്ദേശിച്ച അവസരത്തിൽ അതിനെ എതിർക്കുവാൻ ഇളയരാജാവിനെ ഉപയോഗിക്കുന്നിടത്തോളം അത് എത്തുകയും ചെയ്തു. അല്പനാളുകൾക്കു ശേഷം ഇളയരാജാവു നാടുനീങ്ങിയ അവസരത്തിൽ, രാജകുമാരനു വിഷം കൊടുത്തതാണെന്നും (157) മറ്റും വരത്തക്കവിധത്തിൽ ദുഷിച്ച ആരോപണങ്ങളും നടത്തുകയുണ്ടായി. മി. കൃഷ്‌ണസ്വാമിറാവുവിന്റെ കാലത്ത് കൊട്ടാരത്തിൽ നടന്നതും, ആ ദിവാന്റെ സൂക്ഷ്‌മമായ അന്വേഷണത്തിൽ സ്വാഭാവികമായ സംഭവിച്ചതെന്നു തെളിഞ്ഞതുമായ ഒരു മരണത്തെക്കുറിച്ചുള്ള ആരോപണം ഒരു മുദ്രാവാക്യമായി പ്രയോജനപ്പെടുത്തുകയും ആ മരണം കൊലപാതകമാണെന്നു സ്ഥാപിക്കുകയും ചെയ്തു. (158) ആ പഴയ കുഴപ്പങ്ങളുടെ ഒരു തുടർച്ച മാത്രമാണ് 'സ്വദേശാഭിമാനി' എന്ന് മിക്കവാറും അതിന്റെ തുടക്കം മുതൽതന്നെ ഈ രാജ്യത്തെ പലർക്കും അറിയാമായിരുന്നെന്നും ഞാൻ വിശ്വസിക്കുന്നു. 'പാറപ്പുറം' എന്ന പേരിൽ അജ്ഞാതനാമാവിന്റേതായ ഒരു അപഹാസ്യനോവൽ പ്രസിദ്ധീകരിക്കാനും അങ്ങനെ രാജ്യത്തിന്റെ ഭരണക്രമത്തെ അവഹേളിക്കാനുമുള്ള ശ്രമത്തിലും രാമകൃഷ്‌ണപിള്ള നേതൃത്വപരമായ ഒരു പങ്ക് വഹിച്ചതായി എന്നോടു പലരും പറഞ്ഞിട്ടുണ്ട്. 1910-ന്റെ ആരംഭത്തിൽ, മഹാരാജാവു തിരുമനസ്സിലെ പുത്രിയുടെ വിവാഹാവസരത്തിൽ, വിവാഹഗൃഹത്തിൽ നിന്നും ഉണ്ണരുതെന്ന പ്രേരണ (159) വിജയിച്ചില്ലെങ്കിലും നായർ സമുദായമദ്ധ്യത്തിൽ പ്രക്ഷോഭം ഇളക്കി വിടുന്ന ശ്രമത്തിൽ 'സ്വദേശാഭിമാനി' സജീവമായ ഒരു പങ്കു വഹിക്കുകയുണ്ടായി. ഈ വസ്തുതകളെല്ലാം ഞാൻ പറയുന്നത്, ഒന്നാമത്, 1910-ൽ ഡർബാറിനു കൈകാര്യം ചെയ്യേണ്ടിവന്ന ആ എതിർപ്പ് പഴയ ഒന്നായിരുന്നുവെന്നും, രണ്ടാമത്, അതിന്റെ വഴികൾ എന്നും തത്ത്വദീക്ഷയില്ലാത്തവ ആയിരുന്നുവെന്നും, മൂന്നാമത് അകാലികശിക്ഷയാണ് നൽകിയത് എന്ന തെറ്റിലേക്ക്, ഒരിക്കലും വഴുതിപ്പോയിട്ടില്ലെന്നും വെളിവാക്കാൻവേണ്ടിയാണ്, ഇത്രയധികം ഉദ്യോഗസ്ഥൻമാരെ-അവരിൽ കൂടുതലാളുകളും സംശയരഹിതമായും നല്ലവരാണ്-ക്രൂരമായ ആക്രമണങ്ങൾക്കു വിധേയരാക്കിയപ്പോൾ മറ്റു ചിലരെക്കുറിച്ച്-അവരിൽ പലരും സംശയരഹിതമായും തീരേ കൊള്ളരുതാത്തവരുമാണ്-ഒരക്ഷരവും പറയാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നുവെന്നത് പ്രത്യേകം ഗൗനിക്കപ്പെടേണ്ടതാണ്. ഇവരുടെ പേരുകൾതന്നെ വസ്തുതകൾ തിരുമനസ്സിലേക്കു വെളിവാക്കിത്തരുമെന്നുള്ളതുകൊണ്ട് അവരുടെ പേരുകൾ ഞാൻ ഇവിടെ പ്രത്യേകം എടുത്തു പറയുന്നില്ല. 'സ്വദേശാഭിമാനി'യുടെ ആക്രമണത്തിനു വിധേയരാകാത്ത ഉദ്യോഗസ്ഥരെല്ലാവരും ആ പത്രത്തോട് അനുകമ്പയുള്ളവരോ അതിലെ പ്രതിപാദനങ്ങളെ അഭിനന്ദിക്കുന്നവരോ അല്ലതന്നെ. എന്നാൽ അവരിൽ ചിലരെങ്കിലും 'സ്വദേശാഭിമാനി' മുഖപത്രമായിരുന്ന പാർട്ടിയിലെ അംഗങ്ങളാണെന്ന് പൊതുജനങ്ങൾ കരുതിയിരുന്നുവെന്നത് കുപ്രസിദ്ധവുമാണ്. എണ്ണത്തിൽ കുറവുള്ളവരും, 1910-സെപ്തംബറിലെ ഏതാണ്ടു കർക്കശമായ നടപടിയിൽ ഞെട്ടിപ്പോയവരുമായ ഈ പാർട്ടിക്കാർ യാതൊരുവിധത്തിലും ഇന്നും നിർജീവമല്ല. ഡർബാർ എന്തെങ്കിലും കുറ്റമോ കുറവോ പ്രവർത്തനത്തിൽ വരുത്തിയാൽ ആ

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/83&oldid=159055" എന്ന താളിൽനിന്ന് ശേഖരിച്ചത്