താൾ:Ente naadu kadathal.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മി. പത്മനാഭയ്യർ, സംസ്ഥാനത്തിനുവേണ്ടി പല ഔദ്യോഗികപദവികളും വഹിച്ച് ഉത്തമങ്ങളായ പല ജോലികളും നിർവഹിച്ച മാന്യനും, 'സ്വദേശാഭിമാനി' അദ്ദേഹത്തിന്റെ മേൽ തുന്നിപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന സർട്ടിഫിക്കേറ്റുകൾ തീർത്തും അർഹിക്കാത്തയാളും, കഴിവുറ്റ ഒരുദ്യോഗസ്ഥനുമാണ് എന്നു ഞാൻ കൂട്ടിച്ചേർക്കേണ്ടതില്ല. 'സ്വദേശാഭിമാനി'യുടെ ആക്രമണത്തിനു വിധേയനായ അടുത്ത ഉദ്യോഗസ്ഥൻ രണ്ടുപ്രാവശ്യം സെൻസ്സസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചയാളും തന്റെ ഉണ്മയും കഴിയും തെളിയിച്ച മനുഷ്യനുമായ ദിവാൻ പേഷ്കാർ മി. എൻ. സുബ്രഹ്മണ്യയ്യരാണ്. ഈ ഉദ്യോഗസ്ഥനെ സംബന്ധിച്ച 'സ്വദേശാഭിമാനി'യുടെ അഭിപ്രായം ഇതാണ്; മനസ്സാക്ഷിയില്ലാത്തവൻ; (119) സത്യമോ നീതിയോ നാണമോ ഇല്ലാത്തവനും കൈക്കൂലി കൊടുത്ത് ഉദ്യോഗം നേടിയവനുമായ അധർമ്മചാരി; ജോലിചെയ്യാത്തവൻ; (120) സ്വന്തം ജാതിക്കാരോട് പക്ഷപാതം കാണിക്കുന്നവൻ; (121) മരിച്ചുപോയ രണ്ടു പേഷ്‌കാരന്മാരെയും 'സ്വദേശാഭിമാനി' ആക്രമണത്തിൽനിന്നും ഒഴിവാക്കിയിട്ടില്ല. ഞാൻ ഇവ എടുത്തുപറയുന്നത് 'സ്വദേശാഭിമാനി'യുടെ ആക്രമണങ്ങൾ എത്രകണ്ടു നാനാവിധമാണെന്നു കാണിക്കാൻ വേണ്ടിയാണ്. ആനുകൂല്യങ്ങൾ ചെയ്തു കൊടുക്കുന്ന കാര്യങ്ങളിൽ നീതി പാലിക്കത്തവൻ; (122) പക്ഷപാതി; കൊട്ടാരംസേവകരുടെ സ്വാധീനത്തിൽ കഴിയുന്നവൻ (123) എന്നിങ്ങനെയാണ് ദിവാൻ പേഷ്കാർ കേശവപിള്ളയുടെമേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. ദിവാൻ പേഷ്കാർ മി. ശങ്കരപിള്ളയിൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ ജോലിയിൽ അശ്രദ്ധയും (124) പക്ഷപാതിത്വവുമാണ്. (125) ഈ രണ്ടു മാന്യന്മാരേയും എനിക്ക് നേരിട്ടറിയാം. ഈ അക്രമങ്ങൾക്ക് അർഹരാകത്തക്കവിധം അവർ യാതൊന്നുംതന്നെ ചെയ്തിട്ടില്ലെന്നു പറയാൻ എനിക്കശേഷം മടിയില്ല. ഒട്ടും അയവില്ലാത്തവരും നിഷ്പക്ഷമതികളുമായ നമ്മുടെ ആഫീസർമാരിൽ ഒരുവനായിരുന്നു മി. ശങ്കരപിള്ള. എന്നിട്ടും 'സ്വദേശാഭിമാനി'യുടെ അഭിപ്രായത്തിൽ അദ്ദേഹം പക്ഷപാതം കാണിക്കുന്ന ഒരുവനാണ്. ഗവർമെന്റു സെക്രട്ടറി മി. എ.ജെ. വെയറായെ ചിത്രീകരിച്ചിരിക്കുന്നത് കൊട്ടാരംസേവകരുടെ ആശ്രിതനും ഉദ്യോഗനിയമനത്തിന്റെയും പ്രൊമോഷൻ കൊടുക്കുന്നതിന്റെയും കാര്യത്തിൽ അനീതിക്കാരനുമായാണ്. (126) ഫിനാൻഷ്യൽ സെക്രട്ടറി മി. രത്നമയ്യർ, കഴിവില്ലാത്തവനും (127) ഗവർമെന്റിനോടു വഞ്ചന കാണിക്കുന്നവനും (128) ഉറ്റവരോടും ഉടയവരോടും പക്ഷപാതിയും (129) ആണെന്നു പറഞ്ഞിരിക്കുന്നു. സീനിയർ അണ്ടർ സെക്രട്ടറി രാജരാജവർമ ഉദ്യോഗനിയമനങ്ങളിൽ നീതി പുലർത്താത്തവനും (130) തോന്ന്യവാസിയും (131) പക്ഷപാതിയുമാണ്. മാത്രമല്ല, ബ്രാഹ്മണരോട് പ്രത്യേകിച്ചും ഒരു ചായ്‌വും അതിൽ ന്യായം കാണുന്നവനും കൊട്ടാരംസേവകരുമായി അടുപ്പമുള്ളവനും (132) ആണെന്നും ആരോപണം ഉന്നയിച്ചിരിക്കുന്നു. പൊതുധനം അപഹരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിൽ ആക്ഷേപം പുറപ്പെടുവിച്ചിരിക്കുന്നു. (133) ശ്രീമാന്മാരായ വെയറായും രത്നമയ്യങ്കാരും രാജരാജവർമയും തീർത്തും നല്ല ആഫീസർമാർ തന്നെയാണ്.

14 'ചാല ലഹളക്കേസ്' എന്നറിയപ്പെടുന്ന കേസിൽ ലഹളക്കാരെ വിസ്തരിക്കുകയും ശിക്ഷിക്കുകയും ചെയ്ത, സെഷൻസ് ജഡ്ജിയായിരുന്ന മി. കെ. നാരായണമേനോനെതിരായ ആക്രമണങ്ങളെക്കുറിച്ചു പ്രതിപാദിക്കാൻ ഞാൻ ഒരു പ്രത്യേകം ഖണ്ഡികതന്നെ ഉപയോഗിക്കട്ടെ. ആ കേസ് പ്രമാദമാക്കിത്തീർക്കുന്നതിൽ 'സ്വദേശാഭിമാനി' ഏതാണ്ട് ഒരു പ്രധാന പങ്കുതന്നെ വഹിക്കുകയുണ്ടായി. ലഹളയുണ്ടായ ഉടൻ‌തന്നെ 'സ്വദേശാഭിമാനി' പൂർണ്ണമായും അതിൽ ചാടിവീണു. പോലീസിനും അധികാരത്തിലുള്ള സകലർക്കും എതിരായി ഒരു അക്രമണപരമ്പര തന്നെ ആരംഭിക്കുകയും ചെയ്തു. ഈ ആക്രമണങ്ങൾ അഴിച്ചുവിട്ടതു കേസൻവേഷണം നടന്നുകൊണ്ടിരിക്കുമ്പോഴാണ്. ആ കേസ് അവസാനിച്ചത്, സെഷൻസ് ജഡ്ജി മി. നാരായണമേനോന്റെ കയ്യിൽനിന്നുള്ള ശിക്ഷ-

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/80&oldid=159052" എന്ന താളിൽനിന്ന് ശേഖരിച്ചത്