താൾ:Ente naadu kadathal.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വർക്കുമൊരു അപമാനം (61) എന്നിങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ച് `സ്വദേശാഭിമാനി' പറഞ്ഞത്. മാത്രമല്ല ഒരു ദിവാനു ഇത്രയേറെ കൊടുംതെറ്റുകൾ ചെയ്തിട്ടില്ല, ഇത്രയധികം ജനസമ്മതിയില്ലാത്തവനായിട്ടുമില്ല. (62) ഭരണകൂടം വെറുത്തു. (63) രാജ്യനന്മയെ കരുതിയിട്ടില്ല ഹ്രസ്വകാലഭരണം കൊണ്ടുതന്നെ ഒരു പടുവങ്കനെന്നു തെളിയിച്ചു; (64) ജനപ്രതിനിധിസഭയെ വികലപ്പെടുത്തി; (65) അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജാസേവകരുടെ സ്വാധീനം അതിന്റെ പാരമ്യത്തിലെത്തി. (66) സേവകവൃന്ദത്തിന്റെ അനുഗ്രഹാശിസ്സുകളോടും, ഒരു കൊല്ലംകൊണ്ടു സമ്പാദിക്കാവുന്നത്ര സമ്പാദിച്ച പണത്തോടും, ജനങ്ങളുടെ ശാപത്തോടും, ശാശ്വതകുപ്രസിദ്ധിയോടും കൂടി അദ്ദേഹത്തെ രാജ്യത്തിന് പുറത്തുതള്ളി; (67) കൊട്ടാരമേനേജർ ശങ്കരൻതമ്പിയുടെ പ്രീതി നേടി ജീവിച്ചു (68) എന്നിങ്ങനെയുള്ള ആക്രമണങ്ങളും മി. ഗോപാലാചാരിക്കെതിരായി `സ്വദേശാഭിമാനി' നടത്തി. മി. ഗോപാലാചാരിയെ തുടർന്ന് ഏതാനും മാസത്തേക്ക് മി. നാഗമയ്യാ ഒഫീഷ്യേറ്റിംഗ് ദിവാനായി. കൊട്ടരസേവകർക്ക് തീർത്തും അധീനൻ; (69) ജോലിയിൽ അശ്രദ്ധൻ, സ്വന്തം സുഖം മാത്രം നോക്കുന്നവൻ (70) എന്നിങ്ങനെ പോകുന്നു അദ്ദേഹത്തെക്കുറിച്ചുള്ള `സ്വദേശാഭിമാനി' യുടെ അഭിപ്രായങ്ങൾ. 1907 ഒക്ടോബറിലാണ് ഞാൻ ദിവാൻജിയായി ഉദ്യോഗം സ്വീകരിച്ചത്. അല്പനാൾ കഴിഞ്ഞപ്പോഴേക്കും `സ്വദേശാഭിമാനി'യുടെ ആക്രമണത്തിന് ഞാനും ലക്ഷ്യമായിത്തീർന്നു. ജനങ്ങളുടെ പണം പലതരത്തിൽ ദുർവ്യയം ചെയ്യുന്നതിന്റെ നേർക്കു കണ്ണടയ്‌ക്കുകയും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചിലവാക്കാൻ മടിക്കുകയും ചെയ്യുന്ന; പിശുക്കൻ ഗവർമെന്റിന്റെ നേതാവ്; (71) കീഴ്ജീവനക്കാരെ ശിക്ഷിക്കുന്നതിലും (72) അതുപോലെതന്നെ ഉദ്യോഗക്കയറ്റം കൊടുക്കുന്നതിലും അനീതി കാട്ടുന്നവൻ; (73) ദുർബ്ബലമാനസനും, ധാർമ്മിക ധീരതയില്ലാത്തവനും; (74) കാലത്തിനു യോജിക്കാത്ത, ഏകാധിപത്യപരമായ, പണക്കൊതിയേറുന്ന, സ്വേഛാപരമായ ശക്തിയാൽ നയിക്കപ്പെടുന്നവൻ; (75) ഗവണ്മെന്റുകാര്യങ്ങളിൽ അനവധാനി; (76) ഉപരിപ്ലവമായി ഗവർമെന്റു കാര്യങ്ങൾ തീർക്കുന്നവൻ (77) സ്വന്തം സുഖത്തിനുവേണ്ടിയും, (78) സ്വന്തം ജോലി വെട്ടിക്കുറയ്ക്കാനും, (79) വിഷയസുഖാന്വേഷണാർത്ഥം രാജ്യത്തിലെങ്ങും ചുറ്റിത്തിരിയാനും (80) മാത്രമായി അധികാരവികേന്ദ്രീകരണം നടത്തിയവൻ; ഭ്രാന്തനായ രാജ്യകാര്യവിദഗ്ധൻ; (81) കൊട്ടാരംസേവകരുടെ അഴിമതികളവസാനിപ്പിക്കാൻ കഴിവില്ലാത്തവൻ (82) എന്നിങ്ങനെയാണ് എനിക്കെതിരെ `സ്വദേശാഭിമാനി' ആക്രമണം ആരംഭിച്ചത്. മാത്രമല്ല. `സ്വദേശാഭിമാനി' യുടെ ഭാഷയിൽ ഞാൻ, ജനക്ഷേമം ഗണിക്കാതെ റവന്യൂ വരുമാനം വർധിപ്പിക്കുന്നതിൽ അക്ഷമ കാണിക്കുന്നവനാണ്; (83) വാഗ്ദാനലംഘകനാണ്; (84) വിദേശികളെ ഗവർമെന്റ് ഉദ്യോഗത്തിൽ പ്രവേശിപ്പിക്കുന്നതിൽ സദാ ജാഗരൂകനാണ്. (85) വിദ്യാലയങ്ങൾ നിറുത്തുകയും, (86) ആശുപത്രിസഹായങ്ങൾ വെട്ടിക്കുറക്കുകയും, (87) വർഗീയവൈര്യം ഇളക്കിവിടുകയും (88) ചെയ്യുന്നവനുമാണ്. അക്രമവും ഭീതിയും വളർത്തിക്കൊണ്ട് രാജ്യഭരണം നടത്തുകയെന്നതാണ് എന്റെ മനോഭാവം; ഉദ്യോഗസ്ഥദുഷ്‌പ്രഭുത്വം കൊണ്ടാണ് ഭരണം; നികുതിദായകരുടെ കഷ്ടപ്പാടുകളെ അവഗണിച്ചുകൊണ്ട് നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾ; സർക്കാർ സേവനരംഗത്തു സദാചാരവിരുദ്ധമായ സ്വാധീനം വളർത്തുന്നതിനും വ്യാപിക്കുന്നതിനും അനുവദിക്കുക; (89) വകുപ്പുമേധാവികൾക്ക് യഥേഷ്ടം പ്രവർത്തിക്കുന്നതിനുള്ള അനുവാദം നല്കുകയും അവരുടെ അനിയന്ത്രിതവും അനീതിപരവുമായ പ്രവർത്തികളുടെ നേർക്കു കണ്ണടയ്ക്കുകയും ചെയ്യുക തുടങ്ങിയവയാണ് `സ്വദേശാഭിമാനി' എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ചില ആരോപണങ്ങൾ. കഠിനാദ്ധ്വാനികളും പ്രോത്സാഹനാർഹരുമായ പല കീഴ്ജീവനക്കാരെയും ഔദ്യോഗിക പകപോക്കലുകളാൽ മാത്രം സാഹസികമായും അവിരാമവുമായി നശിപ്പിക്കുകയും, ജനപ്രതിനിധികളുടെ മേൽ കുതിരകയറുകയും ചെയ്യുന്നു; (90) യാതൊരു സ്ഥിരതയുമി

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/75&oldid=159046" എന്ന താളിൽനിന്ന് ശേഖരിച്ചത്