10. രാമകൃഷ്ണപിള്ള, തന്റെ പ്രവൃത്തികളുടെ ഫലത്തിൽ വളരെയേറെ നിരാശപ്പെട്ടിരിക്കുമെന്നതിൽ സംശയമില്ല. അയാളുടെ വിമർശനങ്ങളുടെ വർദ്ധിച്ചുവന്ന രൂക്ഷത ആ വസ്തുതതന്നെയാണ് വെളിപ്പെടുത്തുന്നത്. നിലവിൽ ഇരിക്കുന്ന ഗവർമെന്റുവ്യവസ്ഥിതിയിൽ ഭരണകാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ദിവാനാണെന്ന് തിരുവിതാംകൂറിലെ ജനങ്ങൾക്ക് അറിയാമെന്നതുകൊണ്ടാണ് മഹാരാജാവിനെതിരായുള്ള ആക്ഷേപങ്ങൾ ഫലിക്കാതെ പോകുന്നതെന്ന് രാമകൃഷ്ണപിള്ളയ്ക്കു പൊതുവിൽ തോന്നിയിരുന്നുവെന്നും സ്പഷ്ടം. ഇപ്പോഴത്തെ മഹാരാജാവ്, ഭരണകാര്യത്തിലുള്ള തന്റെ കിടയറ്റ അറിവും പരിചയവും കൊണ്ട് ദിവാജിമാരുടെ ഉപദേശങ്ങളെ താൽക്കാലികമായിട്ടാണെങ്കിലും പലപ്പോഴും തടഞ്ഞുവയ്ക്കുന്നതിൽ തികച്ചും ഔചിത്യം കാണിച്ചിരുന്നു എന്ന വസ്തുത സംസ്ഥാനത്തിൽ പരക്കെ അറിയപ്പെടുന്നതാണ്. ഒരു പക്ഷേ, തിരുവിതാംകൂറിലെപ്പോലെ മറ്റൊരു സംസ്ഥാനത്തും തന്നെ ഭരണസംവിധാനം, ഇത്രയധികം ദിവാനെ ആശ്രയിച്ചു നിൽക്കുന്നില്ല. മഹാരാജാവിനുള്ള സ്വാധീനവും അധികാരവും --- അതു നിസ്സംശയമായും വമ്പിച്ചതും ഗുണപ്രദവുമാണ് --- ദിവാന്റെ അന്തസ്സിനേയും അധികാരത്തേയും കോട്ടംകൂടാതെ നിലനിർത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ ഒന്നും കൂടാത്ത രീതിയിലും ഔചിത്യപൂർണ്ണമായ പരിഗണനയോടു കൂടിയുമാണ് പ്രയോഗിച്ചിരുന്നതും. ഇതൊക്കെയും `സ്വദേശാഭിമാനി' പത്രാധിപർക്കും നിശ്ചയമായും അറിവുണ്ടായിരിക്കണം. അതിന്റെ ഫലമായിരിക്കണം ദിവാൻജിമാർക്ക് എതിരായുള്ള അതിശക്തമായ ഈ ആക്രമണങ്ങൾ എന്നു ഞാൻ കരുതുന്നു. തിരുവിതാംകൂർ ദിവാനെ അപകീർത്തിപ്പെടുത്താതെ തിരുവിതാംകൂർ ഗവർമെന്റിനെ അപകീർത്തിപ്പെടുത്താൻ ആവുകയില്ല. ഇന്നത്തെ മഹാരാജാവിനെ സേവിച്ചിട്ടുള്ള ദിവാൻജിമാരിൽ ഒരാളൊഴിച്ച് സകലരേയും അയോഗ്യരെന്ന് `സ്വദേശാഭിമാനി' മുദ്രയടിച്ചിട്ടുണ്ട്. ഈ പത്രത്തിന്റെ അഭിപ്രായത്തിൽ, ബ്രീട്ടീഷ് നിയമങ്ങൾ ഒന്നാകെ ഇവിടെ അവതരിപ്പിച്ചുവെന്നതാണ്. മരിച്ചുപോയ മി. രാമയ്യങ്കാരുടെ `വിജയകരമായ ഭരണസവിശേഷത': (45) അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന് മി. രാമറാവു, തന്റെ ദുഷ്‌പ്രവൃത്തികൾ സംബന്ധിച്ച താക്കീതുകളിൽ നിന്നും രക്ഷപ്പെടാൻ, കൊട്ടാരംസേവകർക്ക്, ഗവർമെന്റ് ഉദ്യോഗങ്ങൾ ലേലംവിളിച്ചുകൊടുക്കുന്നതിന് അനുവാദം നൽകി എന്നു പറഞ്ഞിരിക്കുന്നു. (46) മി. രാമറാവുവിനുശേഷം ദിവാൻജിയായ മി. ശങ്കരസുബ്ബയ്യർ കൊട്ടാരംസേവകരുടെ സ്വാധീനം ആഴത്തിൽ വേരോടാൻ സഹായിച്ചു എന്നാണ്. (47) ഈ സ്വാധീനം ദിവാൻ മി. കൃഷ്ണറാവുവിന്റെ കാലത്തു വളരെ വർദ്ധിച്ചതായി പറയുന്നു. (48) മി. വി. പി. മാധവറാവു മാത്രമാണ് `സ്വദേശാഭിമാനി' യുടെ രൂക്ഷമായ ആക്രമണത്തിനു വിധേയനാകാത്ത ഒരേയൊരു ദിവാൻ. അതിനുകാരണം, മഹാരാജാവും ദിവാൻ മാധവറാവുവും തമ്മിലുണ്ടായിരുന്ന ബന്ധം അത്ര രമ്യമായിരുന്നില്ല എന്നതായിരുന്നുവെന്നും പരക്കെയുള്ള ധാരണയിൽ ഒട്ടും സംശയിക്കേണ്ടതുമില്ല. സ്വന്തം ജാതിക്കാരോടു പക്ഷപാതിയായിരുന്നുവെന്നുള്ള വളരെ നേരിയ ഒരു വിമർശനത്തോടെ (49) അദ്ദേഹത്തെ `സ്വദേശാഭിമാനി' ഒഴിവാക്കുകയാണു ചെയ്തത്. ദിവാൻ വി. പി. മാധവറാവുവിനുശേഷം മി. റ്റി. രാജാരാമറാവു ഒഫീഷ്യേറ്റിംഗ് ദിവാനായി. അക്ഷന്തവ്യങ്ങളായ അനവധി വിഢ്ഢിത്തങ്ങൾ അദ്ദേഹം കാണിച്ചുവെന്നും (50) കൊട്ടാരം സേവകർക്ക് അധീനനായിരുന്നുവെന്നും പറയപ്പെട്ടു. (51) അടുത്ത ദിവാൻ മി. എസ്. ഗോപാലാചാരിയായിരുന്നു. കൊട്ടാരം സേവകരുമായി സഖ്യം കൂടിയവൻ എന്ന് `സ്വദേശാഭിമാനി' അദ്ദേഹത്തെ വിശേഷിപ്പിച്ചു. (52) കൊട്ടാരഭ്യത്യൻ, (53) കൊട്ടാരസേവകൻ, (54) അജ്ഞനും അനുഭവപരിചയമില്ലാത്തവനും, (55) ക്ഷമയില്ലാത്തവനും അവിവേകിയും മര്യാദകെട്ടവനും (56) അനുകമ്പ കാട്ടാത്തവനും; (57) ചരട്ടുപാവയെപ്പോലെ കളിക്കുന്നവൻ; (58) രക്ഷ നൽകുന്നതിൽ അനീതിക്കാരൻ, (59) വെറുമൊരു പണസമ്പാദന യന്ത്രം (60) അദ്ദേഹത്തിനും അദ്ദേഹത്തെ നിയമിച്ച
താൾ:Ente naadu kadathal.pdf/74
ദൃശ്യരൂപം