സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഈ അവസരത്തിൽ ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണെന്നു തോന്നുന്നു. ഭരണം ദിവാന്റെ കൈക്കുള്ളിലാണെന്നു തൽക്കാലം പരസ്യമാണ്.ദിവാന്റെ ശുപാർശ കൂടാതെ ഒരു നിയമനവും നടത്തുകയില്ല. ദിവാന്റെ നിർദ്ദേശം കൂടാതെ മഹാരാജാവും ഗവർമെന്റിന്റെ പേരിൽ ഒരു കൽപ്പനയും നടത്തുകയില്ല. തിരുവിതാംകൂർ ഗവർമെന്റിന്റെ ഭരണസംബന്ധമായ പ്രവൃത്തികൾക്ക് തിരുവിതാംകൂർ ദിവാൻ പൂർണ്ണമായും ഉത്തരവാദിയാണ്. ദിവാന്റെ കീഴിലുള്ള ഗണ്മെന്റുദ്യോഗസ്ഥന്മാരും മഹാരാജാവു തിരുമനസ്സിലെ സ്വന്തം സേവകരായ കൊട്ടാരം ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള വ്യത്യാസം പരക്കെ അറിയാവുന്നതാണ്. ഒട്ടനവധി കാര്യങ്ങളെ സംബന്ധിച്ചിടത്തോളം മഹാരാജാവിന്റെ ഔദ്യോഗികാനുമതി ആവശ്യമാണെന്നത് സത്യമാണ്. ആ അനുമതിക്കുവേണ്ടി ദിവാൻ ഔദ്യോഗികമായി കൊട്ടാരം സർവാധികാര്യക്കാർക്ക് എഴുതുന്നു. ഈ സർവാധികാര്യക്കാർ എപ്പോഴും ഒരു ഗവർമെന്റുദ്യോഗസ്ഥനായിരിക്കും. സ്ഥിരം സർവീസിൽ നിന്നും ആ ലാവണത്തിലേക്കു പോയവരും ആ ലാവണത്തിൽനിന്നും സ്ഥിരം സർവീസിലേക്ക് തിരികെ പോരുന്നവരും, സാധാരന ദിവാൻപേഷ്ക്കാരുടെ പദവിയുള്ളവനുമായി ഗണിക്കപ്പെടുന്നവനുമാണ്`. ‘സ്വദേശാഭിമാനി’യുടെ പ്രിയങ്കരപ്രയോഗമായ ‘കൊട്ടാര സേവകന്മാർ‘ തിരുവിതാംകൂർ ഭരിക്കുന്നു. ഭരണാധിശത്വം വഹിക്കുന്നു എന്നിങ്ങനെ അവ്യക്താക്രമണങ്ങൾ നടത്താൻ വളരെ എളുപ്പമാണ്. ഈ രാജ്യത്ത്, ഇന്നേക്ക് ഏതാണ്ട് അഞ്ചുകൊല്ലത്തോളം കാലം സേവനം നടത്തിയിട്ടും അവരുടെ ഇടപെടലിന്റെ ഒരു ദൃഷ്ടാന്തം പോലും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. തികച്ചും ദിവാർജിയുടെ ഉത്തരവാദിത്വത്തിലുള്ള ഗവർമെന്റുചെയ്തികൾ ഏതെങ്കിലും കൊട്ടാരസേവകന്റെ ചെയ്തികളാണെന്നു സമർഥിക്കുന്നതിനു കടും പിടിയോടും വഞ്ചനാപരമായും ‘സ്വദേശാഭിമാനി’ നടത്തിയിട്ടുള്ള ശ്രമങ്ങളെ ഞാൻ ശക്തിയായും അപലപിക്കുന്നു.
8. മഹാരാജാവിന്റെ നേർക്കുള്ള വ്യക്തിപരമായ ആക്രമണങ്ങളേക്കാളും വഞ്ചനാത്മകമായത്, ‘സ്വദേശാഭിമാനി’ നിലനിന്ന കാലത്ത് ഗവർമെന്റിനെ സംബന്ധിച്ച അസാധാരണ സിദ്ധാന്തം കടുംപിടിയോടെ പ്രചരിപ്പിക്കാൻ ശ്രമിച്ചതാണ്. നാട്ടുരാജ്യ ഗവണ്മെന്റിന്റെ അടിസ്ഥാനശിലയായ വ്യക്തിഭരണാശയത്തിനെതിരായി തീക്ഷ്ണവും നിഷ്ടൂരവുമായ സമരം ‘സ്വദേശാഭിമാനി’ നടത്തി. ഈ പത്രത്തിന്റെ അഭിപ്രായത്തിൽ ‘രാജകുടുംബത്തിൽ പിറന്നതുകൊണ്ടുമാത്രം ആരും ബഹുമാനം അർഹിക്കുന്നില്ല. (10) ജനനന്മയ്ക്കുവേണ്ടിയാണ് രാജാധികാരം വ്യവസ്ഥിതമായിരിക്കുന്നത്. (11)പോർട്ടുഗലിലെ രാജാവിന്റെ വധം.രാജാക്കന്മാരെ അവരുടെ കർത്തവ്യങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ചും അവർ ജനങ്ങളുടെ നിർദ്ദേശങ്ങളെ അനുസരിക്കണമെന്നും, രാജാക്കന്മാരുടെ ദൈവികാവകാശസിദ്ധാന്തം നിരാകരിക്കപ്പെട്ട ഒന്നാണെന്നും, ദൈവികാഭാവത്തിന്റെ പങ്കാളികൾ ജനതയാണെന്നും; (12) മറ്റുമുള്ള നിത്യസ്മരണീയ പാഠങ്ങൾ പഠിപ്പിക്കേണ്ടതാണ്, രാജ്യത്തിന്റെയും ജനതയുടെയും പ്രതിനിധി മാത്രമാണ് രാജാവ്, രാജാവിനോടുള്ള ബഹുമാനം എന്നുപറഞ്ഞാൽ രാഷ്ട്രത്തോടുള്ള ബഹുമാനം എന്നാണ്. (13) രാഷ്ട്രത്തിനെതിരായി നടത്തിയ ദ്രോഹത്തിന് ചാറൽസ് ഒന്നാമനെ വധിച്ചു; ജെയിംസ് രണ്ടാമനെ രാജ്യത്തുനിന്നും നിഷ്കാസനം ചെയ്തു; (14) ഒരുവന്റെ ദിവ്യമായ സ്വാതന്ത്ര്യവും അവകാശങ്ങളും ബലികഴിച്ചിട്ട് ഒരു രാജാവിനോടു കൂറുകാട്ടണമെന്ന് ഒരു പ്രമാണവുമില്ല. (15) രാജാവിന്റെ ജനക്ഷേമവിരുദ്ധങ്ങളായ പ്രവർത്തികളെ ചെറുക്കുക എന്നത് കൂറില്ലായ്മയൊന്നുമല്ല; (16) നീതിയെ നിരാകരിക്കുകയും രാജ്യത്തേയും ജനതയേയും ക്രമേണ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു രാജാവിനെ ആദരിക്കുന്നത് ഒരിക്കലും കൂറല്ല; (17) തന്റെ പ്രജകൾക്ക് ദുഃഖമുളവാക്കുന്ന പ്രവൃത്തികളിൽ സ്വയം വഴങ്ങിക്കൊടുക്കുന്ന ഒരു രാജാവിനെ ബഹുമാനിക്കുന്നതും സ്തുതിക്കുന്നതും രാജഭ-