താൾ:Ente naadu kadathal.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാക്കി. തുടർന്ന് ഡർബാർ, സഗൗരവം ആലോചിച്ചുകൊണ്ടിരുന്ന പത്രനിയമം തത്കാലം കൊണ്ടുവരേണ്ടതില്ലെന്നും തീരുമാനിച്ചു.

4. ‘സ്വദേശാഭിമാനി’ യുടെ ആക്രമണങ്ങൾ-പ്രത്യേകിച്ചും അധികം ആഭാസകരങ്ങളായ വിമർശനങ്ങൾ-ഭാവിയിൽ ആവശ്യമെന്നു തോന്നുന്നുവെങ്കിൽ പരിശോധിക്കുന്നതിനുവേണ്ടി സമാഹരിച്ച് ഒരു ശാശ്വതരേഖയാക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. മാത്രമല്ല, ഈ പ്രശ്നത്തെ സംബന്ധിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അതാകട്ടെ, ആക്രമങ്ങളെ സംബന്ധിച്ചുമാത്രമല്ല. അതിൻഫലമായി ഉന്നീതമായിരിക്കുന്ന സൂചനകളേയും, എന്റെ അഭിപ്രായത്തിൽ, ഭാവിയിൽ തിരുവിതാംകൂറിലെ പത്രങ്ങളോട് ഡർബാർ കൈക്കൊള്ളേണ്ട നയത്തെയും സംബന്ധിച്ചുമാണ്. ഇത് ഒരു രഹസ്യരേഖയാണ്. ഡർബാറിന്റെ ഉപയോഗത്തിനുവേണ്ടിമാത്രം എഴുതിയത്. അതുകൊണ്ട് ഈ വിഷയം സംബന്ധിച്ച് സമഗ്രവും സ്വതന്ത്രവുമായി എഴുതുവാൻ ഒട്ടും മടിക്കേണ്ടതില്ലെന്നും ഞാൻ വിചാരിക്കുന്നു. ഏതാണ് അഞ്ചുകൊല്ലക്കാലം ഈ രാജ്യത്തിന്റെ ഭരണനിർവ്വഹണം നടത്തിയ എന്നെപ്പോലുള്ള ഒരു ഉദ്യോഗസ്ഥന് ഈ വിഷയത്തെക്കുറിച്ച് അയാൾ എന്തുവിചാരിക്കുന്നുവെന്നു വ്യക്തമായി പറയുന്നത് ഒരു സവിശേഷ നേട്ടം തന്നെയായിരിക്കും.

5. 1906 ജനുവരിയിൽ രാമകൃഷ്ണപിള്ള ‘സ്വദേശാഭിമാനി’യുടെ പത്രാധിപരായി 1910 സെപ്റ്റംബറിൽ പത്രം നിരോധിക്കുന്നതുവരെയും ആ നിലയിൽ തുടരുകയും ചെയ്തു. ‘സ്വദേശാഭിമാനി’യിൽ നിന്നുള്ള ഉദ്ധരണികൾ-അനുബന്ധം 4-നാൽപ്പത്തിമൂന്നു പേജുകൾ വരും. അത് ആ മുഴുവൻ കാലഘട്ടത്തെയും ഉൾക്കൊള്ളുന്നു. സർവ്വവിശദസംഗ്രഹമാണ് അതെന്നു ഞാൻ അവകാശപ്പെടുന്നില്ല; എങ്കിലും അതിൽ ആക്രമണപരങ്ങളായ ലേഖനങ്ങൾ മിക്കവാറും എല്ലാം തന്നെ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്.

6. ‘സ്വദേശാഭിമാനി’യുടെ എഴുത്തും മനോഭാവവും മനസ്സിലാക്കുന്നതിന് കഴിവുള്ള എല്ലാ മാർ‌ഗത്തിലൂടെയും തിരുവിതാംകൂറിനെ അപകീർ‌ത്തിപ്പെടുത്തുക എന്നതായിരുന്നു പത്രത്തിന്റെ നയമെന്ന് ഓർ‌മിക്കുന്നത് നന്നായിരിക്കും. സംസ്ഥാനത്തിന്റെ ഭരണാധിപൻ‌ എന്ന നിലയ്ക്ക് മഹാരാജാവിനെ വിടാപ്പിടിയായി വിമർ‌ശിച്ചിരുന്നു. രാജത്വം, രാജഭക്തി, പൌരാവകാശം എന്നിവയുടെ സിദ്ധാന്തങ്ങളെ നിപുണമായി വികസിപ്പിച്ച് പ്രചരിപ്പിച്ചു. അതാകട്ടെ, ഒരു നാട്ടുരാജ്യത്തിലെ ഗവർമെന്റിന്റെ അടിസ്ഥാനമായ വ്യക്ത്യധിഷ്ഠിതഭരണത്തെ തീർത്തും തകിടം മറിക്കുന്നതും, ഇപ്പോഴത്തെ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തതിനുശേഷം തിരുവിതാംകൂർ‌ ഗവർ‌മെന്റിന്റെ ഭരണമേറ്റിട്ടുള്ള എല്ലാ ദിവാൻ‌ജിമാരെയും (ഒരാൾ‌ ഒഴിച്ച്) -ചിലരെ ക്രൂരമായി അപകീർ‌ത്തിപ്പെടുത്തുമാറും-ഔദ്യോഗികമായും സ്വകാര്യമായും ചെയ്തതിനോ ചെയ്യാതിരുന്നതിനോ ഒന്നുപോലെ കുറ്റമാരോപിച്ചു, അതിനിശിതമായും വിമർശിച്ചിരുന്നു. ഒടുവിലൊടുവിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരേയും നിശിതവിമർശനത്തിനു വിധേയരാക്കിപ്പോന്നിരുന്നു. ആ ആക്രമണങ്ങളുടെയെല്ലാം സഞ്ചിതഫലം തിരുവിതാംകൂർ‌ ഗവർ‌മെന്റ് ഏറ്റവും ദുഷിച്ച-ഒരളവോളം കാര്യക്ഷമതയില്ലാത്തതും അഴിമതി നിറഞ്ഞതുമായ- ഒരു ഗവർ‌മെന്റാണെന്നും, തീരെ മോശമായ രീതിയിൽ ഭരിക്കപ്പെടുവാൻ ഇടയായ ഏറ്റവും ഭാഗ്യദോഷിയായ ഒരു രാജ്യമാണ് തിരുവിതാംകൂർ‌ രാജ്യമെന്നും പ്രദർശിപ്പിക്കുക എന്നതായിരുന്നു. പലപ്പോഴും, അനുഭവത്തിൽ കലാപം ഇളക്കിവിടുന്നിടത്തോളം വരെ പോകുന്നതിനും ‘സ്വദേശാഭിമാനി’ ധൈര്യപ്പെട്ടിട്ടുണ്ട്. അച്ചടിച്ച വിഷം അവിരാമം പ്രയോഗിച്ചിട്ടും അതിൽനിന്നും വിമുക്തമായി നിന്നിരുന്നു എന്നത്,

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/69&oldid=159039" എന്ന താളിൽനിന്ന് ശേഖരിച്ചത്