ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭരണം ചെയ്യുന്ന ആളാണെന്ന് എനിക്കറിവുണ്ട്. ഒരു നാട്ടുരാജ്യത്തിന്റെ അധിപതിയായ ഇങ്ങനത്തെ മഹാരാജാവ് ഇപ്രകാരമൊരു നാടുകടത്തലിനു കൽപന കൊടുക്കുന്നതായാൽ, ഇദ്ദേഹത്തെക്കാൾ മനഃപരിഷ്കാരം കുറഞ്ഞ രാജ്യാധിപതികൾ ഉള്ള നാട്ടുരാജ്യങ്ങളിൽ എന്തുതന്നെ സംഭവിച്ചേക്കുകയില്ല? നാം പഴയ നടപടികളിലേക്കു വഴുതിയിറങ്ങിപ്പോവുകയാണോ? നമ്മുടെ രാജ്യതാന്ത്രിക പരിമാണത്തിന്റെ പരമകാഷ്ടയെ പ്രാപിച്ചുവോ? ഈ പ്രവ്രുത്തികൾ നമ്മുടെ അധോഗമനത്തിന്റെ ചുവടുവെപ്പുകളാണോ?... മിസ്റ്റർ രാമകൃഷ്ണപിള്ളയെ നാടുകടത്തുന്നതായി ഈയിടെ പുറപ്പെടുവിച്ച രാജകീയ വിളംബരം ബുദ്ധിപൂർവ്വകമോ, ന്യായമോ, രാജതന്ത്രലക്ഷ്യമോ ആയിട്ടുള്ളതല്ലാ എന്നു മഹാരാജാവിന്റെ പേരിൽ യഥാർത്ഥമായും നിഷ്കപടമായും സ്നേഹമുള്ളവനായി ചൂണ്ടിപ്പറഞ്ഞുകൊള്ളുന്നു. അതു ഗൗരവപ്പെട്ട അനീതിയായിപ്പോയി എന്നാണ് എന്റെ താഴ്‌മയായ അഭിപ്രായം...