താൾ:Ente naadu kadathal.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യെയും സംബന്ധിച്ചു നമ്മുടെ ഗവണ്മെന്റിന്റെയോ, നമ്മുടെ ഗവണ്മെന്റിലെ യാതൊരുദ്യോഗസ്ഥന്റെയോ പേരിൽ സിവിലായോ ക്രിമിനലായോ യാതൊരു വ്യവഹാരത്തിനും ഇടയില്ലാത്തതാകുന്നു എന്നും നാം ആജ്ഞാപിക്കുന്നു. ബെൽവെഡറിൽ നിയമകാര്യസാമാജികസ്ഥാനം ഒഴിവാകുമ്പോൾ അടുത്തകുറി നമുക്കു മഹാരാജാവിനെ ക്ഷണിക്കാം. പക്ഷേ വക്കീലന്മാർക്ക് അത് ഹിതകരമായിരിക്കയില്ലായിരിക്കാം. എങ്കിലും, ഇന്ത്യൻ സിവിൽ സർവീസുകാർക്ക് അതിൽ സന്തോഷമായിരിക്കും എന്നു തോന്നുന്നു.


രാക്ഷസീയമായ പ്രവൃത്തി
(ബംഗാളി, കൽക്കത്ത)

തിരുവിതാംകൂർ ഗവണ്മെന്റ് ഒരു പത്രപ്രവർത്തകനെ നാടുകടത്തുകയും ആ ആളുടെ അച്ചുകൂടത്തെ സർക്കാരിലേക്കു പിടിച്ചെടുക്കയും ചെയ്തത് അസാധാരണമായ പ്രവൃത്തിയായിരിക്കുകയാൽ അതിലേക്ക് എന്തെങ്കിലും സമാധാനം പറയാനുണ്ടാകും എന്നു ഞങ്ങൾ ആശിക്കുന്നു. മി. കെ. രാമകൃഷ്ണപിള്ളയോടു പെരുമാറിയ വിധത്തിൽ ഒരു പത്രപ്രവർത്തകനോടു പെരുമാറുന്നതു രാക്ഷസീയമായിരിക്കുന്നു. പൊതുജനക്ഷേമാർത്ഥം പത്രത്തെ അമർച്ച ചെയ്യുകയും പത്രാധിപരെ നാടുകടത്തുകയും ആ ആളുടെ അച്ചുക്കൂടത്തെയും അനുസാരികളെയും സർക്കാരിലേക്കു പിടിച്ചടക്കുകയും ചെയ്യേണ്ടത് ആപേക്ഷിതമാണെന്നു ഗവണ്മെന്റിനു ബോധ്യപ്പെട്ടിരിക്കുന്നു. എന്തു കാരണങ്ങളാലാണെന്നു ഞങ്ങൾ യാതൊന്നും അറിയുന്നില്ല. മി. പിള്ള വളരെ ഗൗരവപ്പെട്ട ഒരു കുറ്റം ചെയ്തവനായിരിക്കാം. എന്നാലും ഒരു പത്രപ്രവർത്തകനോട് ഈ വിധത്തിൽ, യാതൊരു വിചാരണയും നടത്താതെ പെരുമാറുന്നതു നീതിതത്ത്വത്തിനെതിരെ അസാധുവും നടപ്പിനു ദൂഷകവും ആകുന്നു. തിരുവിതാംകൂർ ഗവണ്മെന്റ് എല്ലാ നീതി പ്രമാണങ്ങൾക്കും പ്രത്യക്ഷം വിരോധമായിട്ടുള്ള ഒരു പ്രവൃത്തി ചെയ്കയാൽ ന്യായമായ ആക്ഷേപത്തിനു പാത്രമായിരിക്കുന്നു. ഒരു രാക്ഷസന്റെ ബലം ഉണ്ടായിരിക്ക എന്നതു നല്ലതുതന്നെ. എന്നാൽ, തിരുവിതാംകൂർ ഗവണ്മെന്റ് തന്റെ അധികാരബലത്തെ ഒരു രാക്ഷസനെന്നോണം പ്രയോഗിക്കുന്നു....

തിരുവിതാംകൂർ ഗവണ്മെന്റ് ഒരു പത്രപ്രവർത്തകന്റെ അച്ചുക്കുടത്തെ പിടിച്ചെടുത്തതിന്റെശേഷം അയാളെ നാടുകടത്തിയ സംഗതിയെക്കുറിച്ച് മദാസിലെ പത്രങ്ങളുടെ അഭിപ്രായം ഭിന്നമായിരിക്കുന്നു. `ഇന്ത്യൻ പേട്രിയറ്റ്' ഇതിനിടെ തിരുവിതാംകൂറിലെ എല്ലാ വസ്തുക്കളെയും ആകാശത്തോളം പൊക്കി സ്‌തുതിക്കുന്നതായ ലേഖനപരമ്പര എഴുതിക്കൊണ്ടിരിക്കയാണ്. ഞങ്ങളുടെ മാന്യ സഹജീവി തിരുവിതാംകൂർ കാര്യങ്ങളെയൊക്കെ അഭിനന്ദിക്കുന്നതിന്മണ്ണം, സർക്കാരിനെ വെള്ളയടിക്കാൻ ഉദ്യമിച്ചിരിക്കുന്നു. ഞങ്ങളുടെ സഹജീവിയുടെ അഭിപ്രായത്തിൽ, തിരുവിതാംകൂറിലേക്ക് ഒരു പ്രസ്സ് ആക്ട് നടപ്പാക്കുന്നതിനെക്കാൾ നല്ലത് ഒരു പത്രപ്രവർത്തകനെ നാടുകടത്തുകയാണ്--ശിരച്ഛേദം ചെയ്തുകൂടാ എന്നുണ്ടോ?---സഹജീവിയുടെ വാദം അസംബന്ധമാണ്. തിരുവിതാംകൂറിലെ പത്രങ്ങൾ കഷ്ടപ്പാടനുഭവിക്കേണമെന്നുണ്ടെങ്കിൽ, ഒരുവനെ അവന്റെ സമാധാനം കേൾക്കാതെ ഭരണകർമ്മാധികാരപ്രവ്രത്തികൊണ്ടു ഗർഹണം ചെയ്യുന്നതിനെക്കാൾ, എല്ലാവരും പൊതുവേ കഷ്ടപ്പാടനുഭവിക്കട്ടെ. തിരുവിതാംകൂർ സംസ് സ്ഥാനത്തിൽ ഇംഗ്ഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധപ്പെടുത്തുന്നവയായി അനേകം വർത്തമാനപത്രങ്ങൾ ഉണ്ട്. ആ സംസ്ഥാനത്തു കുറ്റം ചെയ്യുന്നവനായി ഇപ്പോൾ ഭരണ കർമ്മാധികാരികളുടെ അധികാരപ്രമത്തതയ്ക്ക് ഇരയായിത്തീർന്ന ഈ ഒരേയൊരു പത്രപ്രവർത്തകൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു സഹജീവി ഭാവിക്കുന്നുണ്ടോ? അങ്ങനെയായിരുന്നാൽക്കൂടെ

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/60&oldid=159030" എന്ന താളിൽനിന്ന് ശേഖരിച്ചത്