Jump to content

താൾ:Ente naadu kadathal.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

"കലമാൻകൊമ്പ് അച്ചുകൂടം വകയല്ല. ആ വക സാമാനങ്ങളിലുൾപ്പെട്ടതുമല്ല." എന്നായി ജോലിക്കാരൻ.

"യാതൊന്നും പുറമേ കൊണ്ടുപോകരുത്." എന്ന് ഇൻസ്പെക്ടറും. ഹെയ്, അതവിടെ വെച്ചേ?. അതെടുക്കണ്ടാ. ഒരുവേള, അതും, പത്രാധിപരുടെമേൽ ക്രിമിനൽകേസിന് ഉപയോഗപ്പെടും. ??ാൻജി തുടങ്ങിയ ഉദ്യോഗസ്ഥൻമാരുടെ നേർക്കു പാഞ്ഞ് ഉപദ്രവിക്കുന്നതിനായി തന്റെ സിൽബ?കളുടെ തലയിൽ വെച്ചുകെട്ടി അയപ്പാൻ പത്രാധിപർ കലങ്കൊമ്പുകൾ ശേഖരിച്ചുവന്നിരുന്നു എന്നു ?ർജ്ജ് ചെയ്യരുതോ? കലങ്കൊമ്പും അപായകരമായ ആയുധമല്ലേ? എന്ന് ഒരാൾ അപഹസിച്ചു പറഞ്ഞു.

"എന്നാൽ ഞാനതെടുക്കുന്നില്ലാ." എന്ന് ആ സിൽബന്തി സമാധാനം പറഞ്ഞുപോയി.

ഇതിനിടയിൽ ഞാൻ മറ്റേ ഭാഗത്തേക്കു കൂടക്കൂടെ പോകുന്നുണ്ടായിരുന്നു. മുറ്റത്ത് അച്ചുക്കൂടം ?? കേസുകൾ, സ്റ്റാൻഡുകൾ, മേശ മുതലായവ എടുത്തു തള്ളുന്നതും, അവയെ വണ്ടികളിൽ കയറ്റി അയയ്ക്കുന്നതും കണ്ടു. വണ്ടികൾ റോട്ടിലിറങ്ങുമ്പോൾ ആളുകളുടെ കൂക്കൂവിളികലും പൊങ്ങിക്കൊണ്ടിരുന്നു.

പത്രാധിപരുടെ ആഫീസ് ശോധനചെയ്ത് എല്ലാ സാധനങ്ങളും കൈവശപ്പെടുത്തിയാറെ, സൂപ്രേണ്ടും കൂട്ടരും ഇപ്പുറത്തേക്കു കടന്നു. അവിടെ പത്രം മടക്കിക്കെട്ടി അയയ്ക്കുന്നതിന് ഉപയോഗപ്പെടുത്താറുള്ള നീണ്ട മേശയുടെ ഒരറ്റത്തു വരിക്കാരുടെ മേൽവിലാസഹ്ങൽ അച്ചടിച്ചു പറ്റിച്ച റാപ്പർ കടലാസുകൾ അടുക്കിവച്ചിരുന്നതും സമീപത്തായി പശ പകർന്ന പാത്രം ഇരുന്നതും, മുകളിൽ ഴളക്കു തൂക്കിയിരുന്നതും അവർ കണ്ടു. അവയൊക്കെ എടുത്തു. കുറേനേരംകൂടി കഴിഞ്ഞപ്പോൾ, അവിടത്തെ ??യും സ്ക്രീനും മറ്റു സാമാനങ്ങളുമൊക്കെ മുറ്റത്തായി. ആ മുറിയും പ്രസ്സ്മുറിയും മിക്കവാറും ?. ഞാൻ പ്രസ്സ്മുറിയിൽ ചെന്നപ്പോൾ കാൺസ്റ്റബിൾമാർ അവിടെനിന്നു മഹസ്സർ തയ്യാറാക്കുകയായിരുന്നു.

നേരം സന്ധ്യയായി. പൊലീസ് സൂപ്രേണ്ട് മുറ്റത്തിറങ്ങി, അവിടെ നിന്നവരോടു പുറമേ പോകാൻ ആവശ്യപ്പെട്ടു. ചിലർ പോയി, ചിലർ പോയില്ല. സൂപ്രേണ്ടു ഴീണ്ടും കെട്ടിടത്തിനുള്ളിൽക്കൂടി ചുറ്റി മാനേജരുടെ മുറിയിലുള്ള സാമാനങ്ങൾ മാറ്റാൻ ഇതേവരെ ആരംഭിച്ചിട്ടില്ല. സൂപ്രേണ്ടു മുറ്റത്തിറങ്ങി ആളുകളെ വിരട്ടി. പൊലീസ് ഹെഡ്ക്വാർട്ടർ ആഫീസിലെ മി. ഗാല്യോവും അവിടെ വന്നെത്തിയിരുന്നു. അവർ ഗേറ്രിനു പുറമേയിറങ്ങി റോട്ടിലേക്കുള്ള വഴിയിൽ നിന്ന് ആളുകളെ വിരട്ടിയപ്പോൾ ഒട്ടേറെ കൂക്കൂവിളികളും ഇളകി. ഒരു അരമണിക്കൂറോളം സമയം കഴിഞ്ഞാണ് തിരിയെ വന്നത്. ആ നേരമ??ും റോട്ടിൽ ആളുകളെ വിലക്കുവാൻ ശ്രമിച്ചുനിന്നിരുന്നതായും, ആളുകൾക്ക് അസഹ്യത തട്ടുക??.

ഇരുട്ടായിത്തുടങ്ങിയതോടുകൂടെ പൊലീസ് ഇൻസ്പെക്ടർമാരിൽ ഒന്നോരണ്ടോ പേർ എന്റെ ??വും സഹചരിക്കുന്നുണ്ടായിരുന്നു. "നിങ്ങൾ ചാടിപ്പൊയ്ക്കളയാതിരിപ്പാൻ സൂപ്രേണ്ട് ഇവരോട് ആജ്ഞാപിച്ചിട്ടുണ്ടെന്നറിയുന്നു," എന്ന് ഒരു സ്നേഹിതൻ എന്നോടു പറഞ്ഞു. "ഭോഷത്തം! ഞാൻ എന്തിനാണു ചാടിപ്പോകുന്നത്? അവർ ലോകം മുഴുവൻ മറിച്ച് എന്റെ നേർക്കു കൊണ്ടുവരട്ടെ ഭയപ്പെട്ട് പോകേണ്ട ആവശ്യം എനിക്കില്ലാ. ഞാൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിലല്ലേ പേടിക്കേണ്ടൂ," എന്നു ഞാൻ സമാധാനം പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/47&oldid=159015" എന്ന താളിൽനിന്ന് ശേഖരിച്ചത്