താൾ:Ente naadu kadathal.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മി. ആചാരി കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാലയെപ്പോലെ നശിപ്പിക്കാനനുവാദമുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ലാ. രാജ്യകാര്യസംബന്ധമായി ഞങ്ങൾക്ക് എന്തുതന്നെ അഭിപ്രായമായിരുന്നുകൊള്ളട്ടെ എന്നാലും, ആ സ്ത്രീജനങ്ങൾ സ്ത്രീവർഗ്ഗത്തിലുള്ളവർ ആകുന്നു. അവർ പബ്ലിക്കിൽ ഇറങ്ങുമ്പോൾ അവർക്കു സ്ത്രീവർഗ്ഗത്തിന്റെ നേർക്കു മനുഷ്യർ ചെയ്യേണ്ട ആദരങ്ങൾ കടപ്പെട്ടിരിക്കുന്നു. അവർ ഒരു പബ്ലിക് ഉത്സവത്തെ കണ്ടുനില്ക്കുമ്പോൾ, അവരുടെ എതിരെ അവരെ തുറിച്ചുനോക്കിക്കൊണ്ടും അവരെപ്പോലെ സ്ത്രീവർഗ്ഗാവകാശമായ ആദരത്തെ അർഹിക്കുന്ന മറ്റു സ്ത്രീജനങ്ങളെ അസഹ്യപ്പെടുത്തിയും നിന്ന മി. ആചാരിയുടെ നടത്ത തീരെ ക്ഷന്തവ്യമല്ലാ. നാടുനീങ്ങിപ്പോയ വിശ്വവിഖ്യാതനായ വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടു ദേശസഞ്ചാരം കഴിഞ്ഞു മടങ്ങി എഴുന്നള്ളിയ ഒരു സന്ദർഭത്തിൽ, തിരുമനസ്സിലെ പള്ളിബോട്ടടുത്ത ചാക്കെക്കടവിലും, പിന്നീട് വലിയ കൊട്ടാരവാതില്ക്കലും കുറെ ബാലികകളെ കൊണ്ടുപോയി പാടിച്ച ഉദ്യോഗസ്ഥന്മാരെ അവിടുന്നു കഠിനമായി അധിക്ഷേപിച്ചിരുന്നു എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടായിരുന്നു എങ്കിൽ മി. ആചാരിയുടെ ഇന്നത്തെ കുറ്റത്തത്തിന്, തിരുമനസ്സിലെ കുതിരക്കാരന്റെ കവുഞ്ചികൊണ്ട് ഈ മന്ത്രിസ്ഥാനവ്യഭിചാരിയുടെ തൊലി പൊളിച്ചുവിടുമായിരുന്നു എന്നുള്ളതിൽ ഞങ്ങൾക്കു സന്ദേഹമില്ലാ. ⚫

(1910 ആഗസ്റ്റ് 24)


"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/30&oldid=158997" എന്ന താളിൽനിന്ന് ശേഖരിച്ചത്