എന്റെ നാടുകടത്തൽ
കോഴിക്കോട്ടെ 'മലബാർ ഡെയിലി ന്യൂസും' കൊച്ചിയിലെ 'കൊച്ചിൻ ആർഗസ്സും' ഇവരെ അനുഗമിച്ച് മറ്റു ചില പത്രങ്ങളും ഇതിനിടെ എന്നെ നാടുകടത്തിയിരുന്നതു കഴിഞ്ഞു ഞാൻ ഇപ്പോൾ സ്വൈര്യമായി തിരുവിതാംകൂറിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. തിരുവിതാംകൂർ ഗവണ്മെന്റിനേയും പ്രജകളേയും ഛിദ്രിപ്പിക്കുകയും ജനങ്ങളുടെ ഉള്ളിൽ രാജദ്രോഹബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ ഞാൻ എന്റെ പത്രത്തിൽ പ്രസിദ്ധീകരിക്കുന്നുവെന്ന് എന്റെ മേൽ കഠിനമായി കുറ്റം ആരോപിച്ചുകൊണ്ടായിരുന്നു ഈ 'ചങ്ങാതിമാർ' കുറേ നാൾ മുമ്പ് രാജദ്രോഹത്തിന്നായി എന്നെ വേട്ടയാടാൻ ഒരുങ്ങിയതെന്ന് ഇതാ നാടുകടത്തൽ കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് എനിക്ക് മനസ്സിലായത്. എന്നെ തിരുവിതാംകൂർ സംസ്ഥാനത്ത് നിന്ന് നാടുകടത്തുവാൻ തിരുവിതാംകൂർ ഗവണ്മെന്റ് കല്പിച്ചിരിക്കുന്നുവെന്നും ഈ കൽപ്പന എന്റെ രാജദ്രോഹകരങ്ങളായ ലേഖനങ്ങളുടെ ഫലമാണെന്നും അതിനാൽ തിരുവിതാംകൂർ ഗവണ്മെന്റ് ഒരു നിഷ്ഠുരമായ നടപടിയെ അവലംബിച്ചതായി ഗവണ്മെന്റിനെ കുറ്റപ്പെടുത്തുവാൻ അവകാശമില്ലെന്നും ഈ നാട്ടിൽ അസ്വസ്ഥത മാറ്റി സമാധാനം ഉറപ്പിക്കുന്നതിന്നു ഗവണ്മെന്റിന്റെ ഈ നടപടി യുക്തം തന്നെയെന്നും ഈ 'ചങ്ങാതിമാർ' മുഖേന ലോകർ ഗ്രഹിക്കുകയും, പക്ഷേ ചിലർ സന്തോഷിക്കുകയും, മറ്റു പലരും