Jump to content

താൾ:Ente naadu kadathal.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'കേരള ദർപ്പണം' പത്രാധിപരായിരിക്കെ സ്വദേശാഭിമാനി എഴുതിയ ഒരു കത്ത്.

തിരുവനന്തപുരം
൧൯൦൦, നവംബർ ൧൧



'കേരളസഞ്ചാരി'പത്രാധിപർക്കു്-

സർ,

ഇന്നു കിട്ടിയ ൭-ാംനമ്പർ 'കേരളസഞ്ചാരി'യിൽ "ഭാഷാപോഷിണിയും കേരളദൎപ്പണവും" എന്നൊരു ലേഖനം കണ്ടു. അതു പ്രസിദ്ധീകരണത്തിനായി ഇവിടെ അയച്ചിരുന്നുയെന്നു് ലേഖകൻ പ്രസ്താവിച്ചിട്ടുള്ളതു വ്യാജമാകുന്നു. അങ്ങനെ ഒരു ലേഖനം ഇവിടെ എത്തിനോക്കുക പോലും ചെയ്തിട്ടില്ല. അതു എനിക്കയച്ചിരുന്നില്ലെന്നതു അതിലെ ചില വാചകങ്ങളുടെ വൈലക്ഷണ്യത്താൽ തന്നെ പ്രജ്ഞാദൃക്കുകൾക്കു കൂടി ഗ്രഹിക്കാവുന്നതാകുന്നു.

എന്നിട്ടും, 'കേരളസഞ്ചാരി' പത്രാധിപരായ താങ്കൾ അതിനെ അകൈതവബുദ്ധ്യാ പ്രസിദ്ധീകരിച്ചതിൽ ഞാൻ വ്യസനിക്കുന്നു. 'അസമാനവിവാദേന ലഘുതൈവോപജായതേ' എന്നുള്ളതിനാൽ ഞാൻ അതിനു മറുപടി എഴുതുവാൻ ഉദ്യമിക്കുന്നില്ല. എങ്കിലും, താങ്കളെ ഇത്രയും ഗ്രഹിപ്പിക്കണമെന്നു കരുതി ഈ കത്തയയ്ക്കുന്നതാണു്. ഇങ്ങനെയുള്ള കൃത്രിമസംഗതികളെ പ്രസിദ്ധപ്പെടുത്താൻ 'കേരളസഞ്ചാരി' തന്റെ പത്രപംക്തികളെ വിനിയോഗിക്കുന്നതു് അധൎമ്മമാണെന്നു താങ്കൾ സ്മരിക്കാതിരിക്കുന്നുവെങ്കിൽ അതു ദയനീയം തന്നെ.

എന്നു് താങ്കളുടെ


കേ.രാമകൃഷണപിള്ള
ഒപ്പ്
കേരളദർപ്പണപത്രാധിപർ.


"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/2&oldid=158986" എന്ന താളിൽനിന്ന് ശേഖരിച്ചത്