താൾ:Ente naadu kadathal.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുആവശ്യമേത്? പത്രനിരോധനിയമമോ അഴിമതിനിരോധമോ?

മൈസൂർ സംസ്ഥാനത്ത് ഒരു പുതിയ പ്രസ്സ് നിയമം നടപ്പിലാക്കിയതിനെപ്പറ്റി ഇന്ത്യൻ നാട്ടുപത്രങ്ങൾ മിക്കവാറും ഒരേ വിധത്തിൽ ആക്ഷേപം തന്നെ പറഞ്ഞുവരുന്നതായി കാണുന്നു. ഗവണ്മെന്റിനേയും പ്രജകളേയും തമ്മിൽ, അവാസ്തവ കഥനങ്ങൾ കൊണ്ടു ഛിദ്രിപ്പിക്കാൻ തുനിയുന്ന പത്രങ്ങളെ, ദിവാൻജിയുടെ ഇഷ്ടം പോലെ അമർത്തുന്നതിനുള്ള ഒരു നിരോധന യന്ത്രമാണ് ഈ ചട്ടമെന്ന്, സ്വാതന്ത്ര്യത്തെ ഇച്ഛിക്കുന്നവർ ആക്ഷേപിക്കുന്നുണ്ട്. ഗവണ്മെന്റിന്നു ഇഷ്ടക്കേടായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകന്മാരെ, യാതൊരു സമാധാനവും ചോദിക്കാതെ, നാട്ടിൽനിന്ന് പുറത്തേക്കാക്കുകയും അച്ചുകൂടം കണ്ടുകെട്ടി ഗവണ്മെന്റിലേക്ക് എടുക്കുകയും ചെയ്യാൻ അധികാരമുണ്ടെന്നാണ് ഈ നിയമം കൊണ്ടറിയുന്നത്. മൈസൂരിനകത്തിരുന്ന് അച്ചടിക്കുന്ന പത്രങ്ങൾക്ക് മാത്രമല്ല, മറുനാട്ടിലിരുന്നച്ചടിച്ച് മൈസൂരിനകത്ത് പ്രചാരപ്പെടുത്തുന്ന പത്രങ്ങൾക്കും ഈ നിയമത്തിലെ നിബന്ധനകൾ മുറുകെ ബാധകമായിരിക്കുന്നുണ്ട്. ഈ നിയമത്തെ സംബന്ധിച്ച് നിരൂപണം ചെയ്യുന്ന സന്ദർഭത്തിൽ, ഞങ്ങളുടെ ഒരു സഹജീവി, തിരുവിതാംകൂറിലെ പത്രങ്ങൾക്ക് ആവശ്യപ്പെടാതെ തന്നെ ഒരു ഉപദേശപ്രസംഗം കൂടി ചെയ്തിരിക്കുന്നതായി കാണുന്നു. തിരുവിതാംകൂറിലെ ഭാഷാപത്രങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/11&oldid=158977" എന്ന താളിൽനിന്ന് ശേഖരിച്ചത്