താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-88- ടിച്ചാൽ-ഒത്തുപോകുന്ന പാട്ടുകളെ വെവ്വേറെ വൃത്തങ്ങളാക്കി നാമകരണവും ലക്ഷണസമന്വയവും ചെയ്തു. വഞ്ചിപ്പാട്ടിൽ സാധാരണ നടപ്പുള്ള ഒരു മട്ടും മഞ്ജരിയും ചേൎത്തു തൃപ്തിപ്പെട്ടു. ഈ ഭാഷാഗാനവലയിൽ കുടുങ്ങി അപവാദങ്ങളെക്കൊണ്ടും യതിഭംഗങ്ങളെക്കൊണ്ടും പിടിച്ചു കയറി ഒടുവിൽ

       പ്രധാനവൃത്തങ്ങളറിഞ്ഞുകൊൾവാൻ
       വിധാനമേവം ചിലതത്ര ചൊന്നേൻ
       നിശ്ശേഷമായിട്ടഖിലം കഥിപ്പാ-
       നശ്ശേഷനും ശേഷിവരുന്നതാണൊ?

എന്നു രക്ഷപ്പെട്ടു. എത്തും‌പിടിയും കിട്ടാതെ മഞ്ജരികാരൻ ഇത്ര വളരെ ക്ലേശിക്കേണ്ടിവന്നതിനുള്ള കാരണം ആലോചിക്കുന്ന തായാൽ ഒന്നുമാത്രമേ പറവാൻ കാണുന്നുള്ളു. സംസ്കൃതത്തിലും തമിഴിലും ഉള്ള പൂൎവ്വഗുരുക്കന്മാരെ ആദരിച്ചു മാത്രാഗതി അക്ഷര സംഖ്യയിൽ കുടുക്കുവാൻ നോക്കിയതുതന്നെയായിരിക്കണം. ദ്രാവിഡ പ്രകൃതിയെ പരിഗണിച്ച് ഭാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)