താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-82-

ളിൽനിന്നു ഭേദപ്പെട്ടവയാണെന്നും,അവയിൽ ഗാനരീതിക്കാണു പ്രാധാന്യമെന്നും,അതു കാരണത്താൽ വ്യവസ്ഥകളെല്ലാം ശിഥിലങ്ങളായി പാട്ടുകൾ സ്വതന്ത്രഗതികളായിത്തീൎന്നുവെന്നും മാത്രാനിയമം, ഗാനം താളത്തിനു ഒക്കുമ്പോഴേ ഉണ്ടാവുന്നുള്ളു എന്നും മഞ്ജരികാരൻ തന്റെ മതം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഭാഷാവൃത്തങ്ങൾ തമിഴിന്റെ വഴിക്കാണെന്നു പറയുന്ന ദിക്കിൽ പ്രായേണ എന്നും,പാട്ടുതാളത്തിൽ വീണില്ലെങ്കിൽ വൎണ്ണസംഖ്യക്കു നിയമമുണ്ടാകുമെന്നു പറയുന്നിടത്തു മിക്ക ദിക്കിലും എന്നും, ഭാഷാഗാനങ്ങളുടെ അനിവാൎ‌യ്യതയെക്കുറിച്ച് അനുഭവസ്ഥനായ അദ്ദേഹത്തിനു വിശേഷിപ്പിക്കേണ്ടിവന്നു അതുപോലെ ഗുരുലഘുക്കളുടെ പരസ്പരവിനിമയത്തെപ്പററി വിവരിക്കുമ്പോൾ ഗുരു,ലഘുവാകുന്നതു അപൂൎവ്വമെന്നല്ലാതെ ഇല്ലെന്നു പറവാൻ സാധിച്ചില്ല. ഭാഷാവൃത്തങ്ങൾ ഗാനരീതിക്കു ചേരുന്ന ഈരടികളാണെന്നു പറഞ്ഞിട്ട് ഉടൻതന്നെ "അടികൾക്കും കണക്കില്ല നിൽക്കയും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)