താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-37-

                                സാ മാത്രാ കവിഭി: പ്രോക്താ
                                ഹ്രസ്വദീൎഗ്ഘപ്ലുതേ മതാ-

എന്നു പ്രാചീനന്മാരും

                                വാമജാനുനി തദ്ധസ്ത
                                ഭ്രമണം യാവതാ ഭവേൽ
                                കാലേന മാത്രാ സാ ജ്ഞേയാ
                                മുനിഭിൎവ്വേദപാരഗൈ:-

എന്നു തന്ത്രസാരത്തിലും മാത്രയുടെ ലക്ഷണം പറഞ്ഞിരിക്കുന്നു. ഇടത്തെ കൈപ്പടം ഇടത്തെ മൊട്ടിന്മേൽ ഒരു വട്ടം ഉഴിയുവാൻ വേണ്ടിവരുന്ന സമയമാകുന്നു മാത്ര എന്ന സംജ്ഞകൊണ്ടു കുറിക്കുന്നത്. 'അ' എന്ന സ്വരം ഒരു തവണ ചൊല്ലുവാൻ വേണ്ടിവരുന്ന കാലവിളംബി തന്നേയാകുന്നു ആ മാത്ര. ഒരു മാത്രകൊണ്ട് ഉച്ചരിച്ചു തീൎക്കാവുന്ന അക്ഷരം ഹ്രസ്വമെന്നും രണ്ടു മാത്ര നേരം നീണ്ടുനിൽക്കുന്നതു ദീൎഘമെന്നും മൂന്നു മാത്രയുള്ളതു പ്ലുതമെന്നും ഉള്ള സംജ്ഞകളെക്കൊണ്ടു വ്യവഹരിച്ചു വരുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)