താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-14-

ദ്ധതികൾ അനേകം ഉണ്ടായിരുന്നതു കൊണ്ട് ഗാനപദ്ധതി സാഹിത്യപോഷണസാധനമായി പരിഗണിക്കാതെ അന്യമാൎഗ്ഗങ്ങളെ അവലംബിച്ചു സാഹിത്യ സുഖസമ്പത്തി സമ്പാദിക്കുവാൻ സാധിച്ചിരുന്നു. ഗാനകല സുകുമാരകലകളിൽ ചേൎത്ത് അവർ തൃപ്തിപ്പെട്ടു. അഗസ്ത്യമഹൎഷി ചവുട്ടി ത്താൾത്തിയ പൎവ്വതത്തിന്റെയും കുടിച്ചുവറ്റിച്ച കടലുകളുടെയും നടുക്കു കുടുങ്ങിക്കിടന്നിരുന്ന കാലത്തോളം സംസ്കൃതരോടു സഹവാസത്തിനു വഴികിട്ടാതെ സ്വാശ്രയമാത്രശരണന്മാരായി കാലയാപനം ചെയ്തുപോന്നിരുന്ന ആദിമദ്രാവിഡ വൎഗ്ഗക്കാൎക്കാവട്ടെ പാട്ടിൽകൂടിത്തന്നെ ബുദ്ധിക്കുള്ള സംസ്കാരവും തേടേണ്ടിവന്നു. അനേകകാലം പഠിക്കേണ്ടതെല്ലാം പാട്ടിലാക്കിത്തന്നെ അവൎക്കു പഠിക്കേണ്ടിവന്നു. ഗീതിയും സാഹിതിയും വേൎപിരിയാതെ കൈകോൎത്തുപിടിച്ചു സരസ്വതിയുടെ ഉറ്റ സഖിമാരായി കഴിഞ്ഞുകൂടി.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)