-157-
ങ്ങളുടെ ആധിപത്യം ഭാഷാസാഹിത്യത്തിൽ തുടങ്ങുന്നതുവരെയാണു
പ്രധാനമായ അനുകരണകാലം. അംബരീഷചരിതം, കാലകേയ വധം, മുതലായ തുള്ളപ്പാട്ടുകളും, നളചരിതം മുതലായ വഞ്ചിപ്പാട്ടു
കളും കുറത്തിപ്പാട്ടുകളും അനവധി കൈകൊട്ടിക്കളിപ്പാട്ടുകളും
അക്കാലത്തുണ്ടായിട്ടുണ്ട്. എന്നാൽ പുതുതായ ഒരു മട്ടും അനുകൃത
ന്മാൎക്കു കാണുവാൻ സാധിച്ചിട്ടില്ലെന്നല്ല ഗാനസ്വാതന്ത്ൎയ്യത്തിൽ
പങ്കുകൊള്ളുവാൻ ധൈൎയ്യപ്പെട്ടിട്ടുള്ളവർ പോലും അപൂൎവ്വമാണു.
പടച്ചപടി പടച്ചതല്ലാതെ സ്വതന്ത്രകൎത്താക്കന്മാരുടെ പിടിവിട്ട
പോക്കുകളെ പിന്തുടരുവാൻ അവർ ഭയപ്പെട്ടിരുന്നു. എന്നാൽ
അന്നു പാടിക്കേട്ടുണ്ടാക്കുവാൻ തരമില്ലാത്ത കാലവും അല്ലായിരുന്നു. സുപ്രസിദ്ധനായ ശാന്തപ്പിള്ളി പോലും 'വന്നേരിനാട്ടിൽ' മട്ടെടുത്തു 'കാലാരിസംഭവനായ മുനീന്ദ്രനെ'
തീൎത്തപ്പോൾ പുളിശേരിമട്ടിൽ കഷ്ണം കൂടാതെ ഒഴുക്കിയതല്ലാതെ
ഇടക്കൊന്നു ഇളക്കിക്കൊടുത്തും നീട്ടിയും ചുരുക്കിയും വിറച്ചും
തറച്ചും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |