ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-155-
XXIIL അനുകരണദശ.
' അനുകരണദശ' യെക്കുറിച്ചാണ് ഇനി നമുക്ക് ചിന്തിക്കുവാനുള്ളത് . അനുകരണമെന്നാൽ സദൃശീകരണമെന്നാണ് ശബ്ദാൎത്ഥം. അതു ശബ്ദാനുകരണവുമാവാം, അൎത്ഥാനുകരണവുമാവാം-രണ്ടും കൂടീട്ടും ആവാം. വൈദ്യവും ജ്യോതിഷവും മറ്റും കിളിപ്പട്ടായിട്ടു പാടിയാൽ അത് ശബ്ദാനുകരണം മാത്രമേ ആവുള്ളു. രസശൂന്യമായതിനാൽ അത് അനുകരണങ്ങളിൽ അധമവുമാണ് , അതുപോലെ ശാന്തരസ പ്രധാനമായ ഒരു വിഷയം ഘോഷാക്ഷരമയമായ ഗൌഡീരീതിയിലുള്ള ഒരു പാട്ടിൽ ചേൎത്താൽ അത് അൎത്ഥാനുകരണം മാത്രമാണ്. അത് രസശൂന്യമായത് കൊണ്ട് മധ്യമമായ അനുകരണമാകുന്നു. ശബ്ദാ൪ത്ഥ ങ്ങളുടെ സദൃശീകരണം ഉത്തമകോടിയിൽ ഗണിക്കപ്പെടുന്നു. അനുകൃതം എത്രതന്നെ ഉത്തമമായാലും കിട്ടിയതു കാട്ടുകയല്ലതെ ആ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anoopktml എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |