താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

---149---

ഛന്ദവൃത്തങ്ങളുടെ ഗണങ്ങളുടെ സ്ഥാനത്തു താളങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള ജാതികൾ-', 1.ത്രിശ്രം , 2. ചതുശ്രം , 3. ഖണ്ഡം , 4. മിശ്രം ,5. സങ്കീൎണ്ണം, എന്നിങ്ങനെ - അഞ്ചു വിധത്തിലാകുന്നു . അവയിൽ ത്രിശ്ര ജാതിക്കു മൂന്നു ലഘു മാത്രയും , ചതുശ്രത്തിനു നാല്, ഖണ്ഡത്തിനു അഞ്ചു , മിശ്രത്തിനു ഏഴ്, സങ്കീൎണ്ണ ഒമ്പതു എന്നീ മാത്രകളും ആകുന്നു . ഈ അഞ്ചു ജാതികളിൽ പ്രധാനങ്ങൾ ത്രിശ്രവും ചതുശ്രവും ആകുന്നു . ത്രിശ്രത്തിൽ രണ്ടു മാത്ര കൂടിയതോ ചതുശ്രത്തിൽ ഒരു മാത്ര കൂടിയതോ ആകുന്നു ഖണ്ഡം . ത്രിശ്രവും ചതുശ്രവും കൂടിയതു മിശ്രം . മിശ്രത്തോട്‌ ഖണ്ഡം ചേൎന്നാൽ സങ്കീൎണ്ണം. ഈ അഞ്ചു ജാതികളും ദശപ്രാണ ങ്ങളോടു കൂടി സമ്പൂൎണ്ണ താളങ്ങളായി - അതായതു താളവട്ടങ്ങളായിത്തീരുമ്പോൾ ഓരോ ജാതിയിലും ധ്രുവം , മഠ്യം , രൂപകം , ഝമ്പ, തൃപുട , അടതാളം , ഏകതാളം എന്നിങ്ങനെ ഏഴു പിരിവുകൾ ഉണ്ടാക്കുന്നു . ഈ വിധ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)