ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-147-
യ ലാസ്യവും മേളിക്കുന്നതിനെയാണ് താ ലാ എന്ന വൎണ്ണങ്ങളുടെ പ്രയോഗം പ്രകാശിപ്പിക്കുന്നത് . ഈ യോഗത്തിൻറെ സാരം താളകലാ സൌകുമാൎയ്യം തന്നെയാകുന്നു . കാലം, മാൎഗ്ഗം, ക്രിയ, അംഗം, ഗ്രഹം, ജാതി , കളം, ലയം , യതി , പ്രസ്താരം എന്നിങ്ങനെ താളത്തിന്റെ പത്തവയവങ്ങളെയാണു പ്രാണസംജ്ഞകൊണ്ടു കുറിക്കുന്നത് . ഈ പത്തു അവയവങ്ങളോടു ചെൎന്നാലേ താളത്തിന്റെ സ്വരൂപം പൂൎണ്ണമായി തെളിയുകയുള്ളൂ.
ഛന്ദോവൃത്തങ്ങളുടെ അസ്ഥിവാരം ഗണങ്ങളും ഗണങ്ങളുടെ അവയവങ്ങൾ ഗുരുലഘുക്കളും ഗുരുലഘുക്കളുടെ നിയാമകം മാത്രയും ആകുന്നതുപോലെ താളവട്ടങ്ങളുടെ അസ്തിവാരം താളഗതിയും - അതായതു ദശപ്രാണങ്ങളിൽ അടങ്ങിയ ജാതിയും - ജാതിയുടെ നിയാമകം മാത്രയും ആകുന്നു . താളവിഷയത്തിൽ അനുദ്രുതം , ദ്രുതം , ലഘു , ഗുരു , പ്ലുതം , കാകപാദം എന്ന സംജ്ഞകളെക്കൊണ്ടു കുറിക്കുന്ന മാത്രാകാലങ്ങൾക്കാണു പ്രാമാണ്യം . അക്ഷര
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |