താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-133-

സ്താരത്തിന്റെ ലാഘവം കുറഞ്ഞു ഗൗരവം കൂടുന്നതുവരെ 'വൎദ്ധമാനദശ,' ശേഷം ഗുരുതരമായ താളപരിധിവരെ 'പരിപുഷ്ടദശ' എന്നിങ്ങനെ ഭാഷാഗാനപരിണാമത്തിൽ മൂന്നു പ്രധാന ദശകളെ കല്പിക്കാവുന്നതാണു. അതിന്റെ ശേഷം 'അനുകരണദശ' എന്നും 'ജീരണദശ' എന്നും, 'ജീൎണ്ണോദ്ധാരദശ' എന്നും മൂന്നു ദശകൾ കൂടി ചേൎത്താൽ പരിണാമപരിവൎത്തനം പൂൎണ്ണമാവുകയും ചെയ്യും. ഈ ആറു പ്രകാരത്തിലുള്ള ദശകളിൽ പ്രാരംഭദശ കൈരളിയെക്കൊണ്ടു താളം കൊട്ടിക്കുവാൻ ആരംഭിക്കുന്ന ഘട്ടത്തിൽ അവസാനി ച്ചതായി പറഞ്ഞുവല്ലൊ. ഇനി നമുക്കു വൎദ്ധമാനദശയിലേക്കു കടക്കുക.

1. വാ-വാ-വാ-വാ,-എന്നു ഗാനത്തിന്റെ മൃദുകരങ്ങൾ കുട്ടികളെ ഉറക്കുവാൻ ക്ലേശിക്കുന്ന തള്ളമാരുടെ സഹായത്തിന്നു ഗൃഹങ്ങളിൽ ചെന്നു കയറി. കുട്ടിയെ തോളത്തു കിടത്തി താലോ ലിക്കുന്ന ആട്ടത്തിനു താളവും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)