ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-118-
അനുസരിക്കാതെ തരമില്ല. ആ നിയമങ്ങളെ മറക്കുവാൻ ഇടയായാൽ അവയെ ക്രോഡീകരിച്ചു കാണിച്ചു കൊടുക്കേണ്ടതും ആവശ്യമാണ്. അതു സ്വാതന്ത്ൎയ്യരംഗമെന്നല്ലാതെ, സ്വാതന്ത്ൎയ്യ ഭംഗമെന്ന് കരുതേണ്ടതുമില്ല. എന്നാൽ നിയമനം എന്തിനെ അടിസ്ഥാനപ്പെടുത്തിയാണു വേണ്ടതെന്ന് ആലോചിക്കേണ്ടതുണ്ട്.
XX. ഗാനനിയമനമാൎഗ്ഗം
താളത്തിൽ പിടിച്ചല്ലാതെ അക്ഷരങ്ങളോടു ബന്ധിച്ചമാത്രയിൽ ഉറപ്പിച്ചാൽ പാട്ടു വഴിപ്പെടില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇതിനെ ഒന്നുകൂടി വിശദപ്പെടുത്താം. കാകളിയിലെ ഗണത്തിനെ 'മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്ന'തെന്നു മഞ്ജരികാരൻ വ്യവസ്ഥ ചെയ്തു. അതിൽ മഗണത്തിനു സ്ഥാനമില്ലെന്നും പറഞ്ഞു. ഗാഥയിൽ എത്തിയപ്പോൾ അതു കാകളിയുടെ വാൽ മുറിഞ്ഞതാണെന്നും ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishna pbvr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |