താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

-116-

രിച്ചിരുന്നുവെങ്കിലും അതിന്റെ വൎധന നിലച്ചു; ശക്തിയും ക്ഷയിച്ചു. പാടിത്തന്നെ വന്നിരുന്നതും, പാടിക്കേട്ടു പഠിക്കേണ്ടതും, പാടിത്തന്നെ ഉണ്ടാക്കേണ്ടതും ആയ ഭാഷാ ഗാനങ്ങളിൽ ഒട്ടുമുക്കാലും പെരുമാറ്റമില്ലാതെ പഴകി കവിലോകത്തിന്റെ രസനക്കു രുചികരമാല്ലാതായിത്തീൎന്നു. ചിലതു നാട്ടുപുറങ്ങളിൽ ഉപജീവന മാൎഗ്ഗവും വിനോദവും തേടി പാമരന്മാരെ ശരണം പ്രാപിച്ചു. മറ്റു ചിലത് അച്ചുകൂടക്കാരുടെ അടികൊണ്ട് അംഗവികലങ്ങളായി നടക്കാൻ പോലും ത്രാണിയില്ലാതെ ചിലതിന്റെ മുതലായും പൊടിഭക്ഷണമായും ഗതി കെട്ട് ഇരുട്ടറകളിൽ കെട്ടിക്കിടപ്പായി. അങ്ങനെ വളരെക്കാലം കഷ്ടപ്പെട്ടു ജീവനാഡി തളൎന്നതിന്റെ ശേഷമാണ് ഭാഷാലോകത്തിൽ സ്വരാജ്യബോധത്തിന്റെ ഉണൎവുണ്ടായത്. അതോടുകൂടി അക്കൂട്ടത്തിൽ അപൂൎവ്വം ചില വകക്കാർ തല പൊക്കി നോക്കി. മുഖപരിചയം നല്ലവണ്ണം ഉണ്ടെന്നു കണ്ടവരെ മാത്രമേ സ്വരാജ്യപ്രജകളായി ഭാഷാലോകം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)