താൾ:Doothavakyam Gadyam.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നാലി. കെശവൻ പിടിച്ചുകെട്ടപ്പടുവൊനാക. എന്തുതാൻ ശകുനിയും പരാങ്മുഖനായ്‌‌താനെ വീണ്ണുതൊ? അമെയുമ്‌. ഞാനെ പാശംങളെകൊണ്ടു പിടിച്ചുകെട്ടു. എൻ‌റു ചൊല്ലി പാശഹസ്തനായ് ശ്രീവാസുദെവന്തിരുവടിയുടെ സമീപത്തെ പ്രാപിച്ചരുളിനാൽ ദുര്യൊധനന്തിരുവടി.

വാസു:-എന്ത എന്നെ കുറിച്ചു വികർ‌ത്തുകാമനായിട്ടൊ ഇരിക്കിൻ‌റു സുയൊധനൻ, അമെയുമ്‌. സുയൊധനനുടെ സാമർത്ഥ്യത്തെ കാണ്മൂ. എൻ‌റരുളിച്ചെയിതു വിശ്വരൂപത്തെ അവലംബിച്ചു നിൻ‌റരുളിനാൻ ശ്രീവാസു.

ദുര്യൊ:-എടൊ ദൂതാ! ദെവമായയായിരുന്ന ഭവദിയമായെ ചുഴൻ‌റുമ്‌ ശ്രീക്കിറെറായാകിലുമ്‌ അനർ‌ഗ്ഗളംങളാകിന അനുമിഷാസ്ത്രംങളെ അവഹിതനായ് പ്രയൊഗിക്കിൻ‌റുതാകിലുമ്‌ അശ്വത്തെയുമ്‌ മാനെയുമ്‌ വൃക്ഷഭത്തെയുമ്‌ അവദ്ധ്യതരംങളായിരിക്കിൻ‌റവിറെറ വധിക്കഹെതുവായ്‌ പെരുകി ഇരിക്കിൻ‌റ തിമിർ‌പ്പിനൊടുകൂടി ഇരുന്ന നീ രാജമദ്ധ്യത്തിങ്കൽ, എന്നാൽ ഇപ്പൊഴ പിടിച്ചു കെട്ടപ്പടിൻ‌റൊ. എൻ‌റരുളിച്ചെയിതാൻ ദുർ‌യ്യൊധനന്തിരുവടി.

ദുര്യൊ: പൊയ്കെടു. നില്ലുനില്ലെൻ‌റാ അരുളിച്ചെയിതു പാശഹസ്തനായ്‌ ശ്രീവാസുദെവസമീപസ്ഥനായ് എഴുന്നരുളിയാൻ ദുര്യൊധനന്തിരുവടി.

വാസു:-അമെയുമ്‌. ഇതിനെയുമ്‌ കാണിൻ‌റൊമ്‌ എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-വിരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചു കെട്ടാമെൻ‌റു നിനെച്ചു ചെൻ‌റണെയിൻ‌‌റെവൻ, കാണാതെഴിഞ്ഞു എനെ പെടിച്ചുനഷ്ടനായാൻ; തീരൊഭവിച്ചാൻ. എൻ‌റു ചൊല്ലററരുളിച്ചെയിതു നിൽക്കിൻ‌റവന്നു അരികെ കാണായി അംബുജെക്ഷണന്തിരുവടിയെ.

എനെ! ഇവനെല്ലൊ കെശവൻ എൻ‌റു ചൊല്ലി ചെൻ‌റണെയിൻ‌റവൻ‌, എനെ! ആശ്ചര്യമെ! കെശവനുടെ ഹ്രസ്വത്വം. അണിരൂപനാകിലുമ്‌. അണെഞ്ഞുവെന്ധിപ്പു എൻ‌റു കൽ‌പ്പിച്ചു"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/49&oldid=158788" എന്ന താളിൽനിന്ന് ശേഖരിച്ചത്