താൾ:Doothavakyam Gadyam.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളെ ഉടെയൊയൊ! ആയ്പാടി നൊക്കി പൊക വൃധാവെ *** പൊയി കാലമ്‌. എൻ‌റരുളിച്ചെയിതാൻ ദുര്യൊ:

വാസു:-അവ്വണ്ണമാക. ഞാംങള്‌ പ്രാകൃതരെപ്പൊലെ പർഷവചനപരിഭാഷണത്തിങ്കൽ പട്ടതരരല്ല. പ്രതിസന്ദെശമെന്തു? പാണ്ഡവസകാശമ്‌ പ്രാപിച്ചാൽ ചൊല്ലുമെതെന്തു? എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-പൊയ്കെടു. പ്രതിസന്ദെശത്തിന്നയൊഗ്യന്നീ എൻ‌റാൽ ചൊല്ലിൻ‌റീല്ല. ധരിക്കപ്പട്ടിരിക്കിൻ‌റ വെൺ‌കൊററ കുടയൊടു കൂടി ദ്വിജശ്രെഷ്ഠന്മാരാൽ ജപിച്ചുസാധിക്കപ്പട്ടിരിക്കിൻ‌റ അഭിഷെകജലംങളാൽ നനെക്കപ്പട്ടിരിക്കിൻ‌റ ഉത്തമാംഗത്തെ ഉടയനായ് ബണക്കത്തൊടുകൂടി അനുയാത്രാതൽ‌പ്പരരായ്‌ ഇരിക്കിൻ‌റ രാജസമൂഹത്തൊട ഞാൻ വ്യവഹരിപ്പൂ. നിമ്പൊലിമാരൊടു ചൊല്ലിൻ‌റില്ല. എൻ‌റരുളിച്ചെയിതാന്ദുര്യൊ:

വാസു:-എന്നൊടു വ്യവഹരിക്കിൻ‌റില്ലപൊൽ സുയൊധനൻ, എടൊ! ശഠൻ നീ പാണ്ഡവന്മാരിൽ സ്നെഹമൊള്ളൊരുത്തനല്ല. കാകന്മാരെപൊലെ ഇരുന്ന ഈക്ഷണവിശെഷത്തെ ഉടയൻ. പിംഗലവർ‌ണ്ണൻ. ഇച്ചൊന്നവ അപുർ‌ഷലക്ഷണമ്‌. എൻ‌റാൽ നിനിമിത്തമായ്‌‌ കുരുവംശം നാശത്തെ പ്രാപിച്ചു മുടിയുമ്‌. എടൊ രാജാക്കണ്മാരെ! പൊകിൻറെ ഞാംങള്‌ എൻ‌റരുളിച്ചെയിതാൻ ശ്രീവാസു:

ദുര്യൊ:-എന്തു പൊവാനിരിക്കിൻ‌റിതൊ കെശവൻ എടൊ ദുശ്ശാസനാ! ദുർ‌മ്മർ‌ഷണാ! ദുർ‌ബ്ബുദ്ധെ! ദുർമ്മുഖാ! ദൂതസമുദാചാരത്തെ അതിക്രമിച്ചിരിക്കിൻ‌റ കെശവൻ ബന്ധിക്കപ്പെടുവൊനാക. എന്തു നിംങള് ശക്തരല്ലയൊ? എടൊ ദുശ്ശാസനാ! നീയൊ സമർ‌ത്ഥനെല്ലൊ. ഉൽ‌പലാപീഡമാകിൻ‌റ ആനെത്തലവൻ, ദുഷ്ടവാജിയായിരുന്ന കെശി കംസൻ എൻ‌റിവരെ നിഗ്രഹിച്ചിരിക്കിൻ‌റ കൃഷ്ണൻ ആയ്പാടിയിലെ വസിക്കനിമിത്തമായ് ആചാരമറിയിൻറൊരുത്തന്നല്ല. ബാഹുബെലംകൊണ്ടു ഹരിക്കപ്പെട്ടിരിക്കിൻ‌റ വീര്യത്തൊടുകൂടി ഇരുന്നവൻ തന്റെ വചനദൊഷം കൊണ്ടു പെരിക വിരെഞ്ഞു പിടിച്ചു കെട്ടപ്പടുവൊനാക. എനെ! ഇ ദുശ്ശാസനൻ അശക്തൻ മാതുലൻ ശകുനി സമർ‌ത്ഥൻ.



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/48&oldid=158787" എന്ന താളിൽനിന്ന് ശേഖരിച്ചത്