താൾ:Doothavakyam Gadyam.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുചാര്യനിപുണനാകിന നകുലൻ ഹസ്തിനപുരമ്‌ പ്രാപിച്ചു. ധൃതരാഷ്ട്രർ ശ്രീഭീഷ്മർ ശ്രീവിരുരർ ദ്രൊണാചാര്യൻ കൃപാചാര്യൻ ദ്രൌണി കർ‌ണ്ണൻ ദുര്യോധനന്തുടങ്ങിയൊള്ള ബന്ധുബാന്ധവന്മാരെ ആദരിച്ച ശക്രപ്രസ്ഥത്തെ നൈപ്പിച്ചകാലത്തു ധർമ്മപുത്രന്തിരുവടി സഹദെവനെ വിളിച്ചു- എടൊ! സഹദെവാ! ഇ ക്രതുവിങ്കൽ ദ്വിജൊത്തമന്മാരാൽ ചൊല്ലപ്പടിൻ‌റ യജ്ഞാംഗങളെ സമ്‌പാദിച്ചു കൊടുക്ക. ഇന്ദ്രസെനനുമ്‌ വിശൊകനുമ്‌ തഗ്മിയുമ്‌ അർജ്ജുനസാരഥിയുമ്‌ അന്നാദികളെ ഒണ്ടാക്കുവാൻ സഹദെവനിയൊഗത്താൽ വ്യാപരിക്ക. ഭക്ഷ്യഭൊജ്യാദികാരംങളിൽ യുയുത്സുവിനെ നിയൊഗിച്ചു. ഊണെററുവാനുമ്‌ ഉച്ഛിഷ്ടാപനെനാർത്ഥമായുമ്‌ ചൊറു നൊക്കുവാനുമ്‌ ദുശ്ശാസനന്നെ കൽ‌പ്പിച്ചു. ബ്രാഹ്മണരെപ്പൂജിപ്പാനശ്വത്ഥാമാവിനെ രാജാകളെ സൽകരിപ്പാൻ സഞ്ജയനെ അ ക്രതുവിങ്കൽ വെണ്ടുമതുമ്‌ വെണ്ടാത്തതുമ്‌ അറിഞ്ഞു ചെയ്‌‌വാൻ ഭീഷ്‌മരെയും ദ്രൊണരെയും കല്പിച്ചു.

ഹിരണ്യമ്‌ സുവർ‌ണ്ണമ്‌ രത്നംങള്‌ ദക്ഷിണകള്‌ എൻ‌റിവയിററിനുടെ അന്വുവെക്ഷണത്തിങ്കൽ കൃപരെ നിയൊഗിച്ചു. ഘൃതാദിമരു (ചപര)മായിരിക്കിൻ‌റ സൂക്ഷ്മവ്യയത്തിന്നു വിദുരനെ നിയൊഗിച്ചു. അവിടെ അർഹണീയമിയംങിൻ‌റതു ദുര്യൊധനൻ വാഹ്‌ലീകൻ ധൃതരാഷ്ട്രസൊമദെത്തൻ ജയദ്രഥൻ എൻ‌റിവർകള്‌ നാലരും അ ക്രതുവിൻ‌കൽ സ്വാമിവൽ രമിച്ചാർ.

പിന്നെയുമ്‌ ക്രതുവിങ്കൽ അവയവകർമ്മംങളിൽ ഒരൊ പുരുഷശ്രെഷ്ഠന്മാരെ നിയൊഗിച്ചു. ജ്യെഷ്ഠാമൂലനക്ഷത്രത്തിൽ അമാവാസിനാള്‌ മാന്തൊലുടുത്തു. നവനീതാപ്തദെഹനായാൻ നരാധിപൻ. സർവ്വശിഷ്യഗണൊപെതനാകിന സർ‌വ്വജ്ഞൻ ശ്രീവെദവ്യാസഭഗവാൻ‌ സാദസ്സധുരം വഹിക്കിൻ‌റതു. ഇച്ഛിച്ച വന്നിച്ഛിച്ചവണ്ണമ്‌ കൊടുക്ക മൃഷ്ടമായ്‌ ഭുജിക്ക എൻ‌റിവണ്ണമ്‌ പ്രവൃത്തിക്കത്തുടംങി. അവിരാജസൂയത്തിങ്കൽ ശബ്ദങള്‌ ചടങ്ങു പിഴയാതെ രാജാസൂയഞ്ചെയ്‌തു മുടിച്ചു അഗ്രപൂജ കൊടുപ്പാൻ‌"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/32&oldid=34776" എന്ന താളിൽനിന്നു ശേഖരിച്ചത്