താൾ:Doothavakyam Gadyam.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സവ്യസാചി ധനഞ്ജയന്തിരുവടി ധനദപാലിതയാകിന ദിക്കിനെ ജയിപ്പാനദ്ധ്യവസിച്ചു പുറപ്പെട്ടു. തൽദെശവർത്തികളാകിന രാജാക്കളെ ജയിച്ചു തിറകൊണ്ട ഉത്തരഗിരിയളവുഞ്ചെൻറു അളകാനാഥനെ ജയിച്ചു അർത്ഥസഞ്ചയത്തെ ആപാദിച്ച ഇന്ദ്രാത്മജൻ ഇന്ദ്രപ്രസ്ഥമ് പ്രാപിച്ചു.ധനനിചയസമൃദ്ധനായ് ധനഞ്ജയനെൻറൊള്ള നാമത്തെ പ്രാപിച്ചു മുടിഞ്ഞു.

പിനെ നിഖിലഗുണസമൃദ്ധനാകിന നകുലൻ ശ്രീവാസുദെവസഹിതനായ് പടിഞ്ഞായിറു ദിക്കു ജയിച്ചു ദ്രവ്യസമ്‌പത് സമന്യുതനായ് മഹാരാജസകാശം പ്രാപിച്ച കാലത്ത് ദെക്ഷിണന്ദിക്ക ജയിപ്പാൻ ആപാദിതമാകിന വെലത്തൊടുകൂടി സഹദെവൻ സമുദ്രതീരത്തളവുഞ്ജയിച്ചു ശ്രീവിഭീഷണനൊടു തിറകൊള്വാൻ ഘടോൽക്കചനെ യാത്രയാക്കി.അമ്ബരമാർഗ്ഗമെ ലംകാനഗരിയെ പ്രാപിച്ചു വിഷ്ണുപരായണനാകിന വിഭീഷണനെ വന്ദിച്ചു- എടൊ! രാക്ഷസെന്ദ്രാ! പാണ്ഡുവിനുടെ പശ്ചിമപുത്രൻ സഹദെവൻ ചൊല്ലിവിട്ടു തിറ കൊണ്ടുപൊവാൻ ഞാനിവിടെ പ്രാപിച്ചു.അവിടെ ഭഗവാൻ അഗ്നിദെവനയും രാജസൂയത്തെയുമ് ത്രൈലോക്യനാഥനാകിന ശ്രീവാസുദെവന്തിരുവടിയെയുമ് നിരൂപിച്ചു ധർമ്മജ്ഞനായൊള്ളൊയെ! ധർമ്മരക്ഷാർത്ഥമ് ധർമ്മപുത്രന്തിരുവടിക്കു തിറ തന്നു വിടുക.എൻറിംങനെ ഘടൊൽകജൻ പ്രതിപാദിക്കിൻറ കാലത്തു പൌലസ്ത്യൻ ശ്രീവിഭീഷണന്തിരുവടി എൺപത്തെട്ടു രാക്ഷസരെടുക്ക രത്നരാശി കൊടുത്തുവിട്ടു. അവരും ഘടൊൽക്കചനൊടുകൂടെ സമുദ്രമതിക്രമിച്ചു സഹദെവസഹിതരായ് ഇന്ദ്രപ്രസ്ഥം പ്രാപിച്ചു അർത്ഥരാശിയെ ധർമ്മപുത്രന്തിരുവടിക്ക കൊടുത്തു ലംകാനഗരി നൊക്കി പോയവസ്ഥയിൽ,ധർമ്മരാജനിയൊഗത്താൽ കിഴക്കിന്ദിക്ക ഭീമസെനഞ്ജയിച്ചു.ദെക്ഷിണന്ദിക്ക സഹദെവൻ ജയിച്ചു. പശ്ചിമിന്ദിക്ക നകുലൻ ജയിച്ചു. ഉത്തരിന്ദിക്ക വിജയൻ ജയിച്ചു. രാജസൂയംകൊണ്ട യജിപ്പാനദ്ധ്യവസിക്കിൻറ രാജെന്ദ്രൻ നകുലൻ ഹസ്തിനപുരന്നൊക്കി യാത്രയാക്കി അനന്തരം ആ
"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/31&oldid=158769" എന്ന താളിൽനിന്ന് ശേഖരിച്ചത്