താൾ:Doothavakyam Gadyam.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ആര്യന്മാരായിരിക്കിൻറ വൈകർണ്ണനുമ് വർഷദെവനുമ് ഇരുവരുഞ്ചൊല്ലുക. പതിനൊൻറക്ഷൌഹണീബലസമുദായത്തിന്നു എവൻ സെനാപതിയാവാൻ അർഹനായൊള്ളെതു? എന്തു? ഭവാന്മാർ ചൊല്ലിൻറതു മഹാനായിരിപ്പൊൻറല്ലൊ? ഇവർത്ഥമ് മന്ത്രിച്ചു ചൊല്ലവെണ്ടുമ് എൻറൊ ചൊല്ലിൻറിതു? യൊഗ്യമിതു. മന്ത്രശാല നൊക്കിയെ പൊവെന്നാമ്‌. എൻറരുളിച്ചെയിതു ദ്രുഹിണസദൃക്ഷനാകിന ദ്രൊണരുടെ ഭവനമ്‌ പ്രാപിച്ചു. ആചാര്യാ! അഭിവാദ്യച്ചെയിൻറെഞ്ഞാൻ. മന്ത്രശാലയെ പ്രാപിക്ക ഭവാൻ. എൻറരുളിച്ചെയിതു ഗാംഗെയഭവനം പ്രാപിച്ചു പിതാമഹാ! അഭിവാദനത്തിങ്കൽ അഭിരതനാകിൻറെൻ ഞാൻ. മന്ത്രശാലയെ പ്രാപിക്ക ഭവാൻ. എൻറരുളിച്ചെയിതു സൌഭലഗെഹമ് പ്രാപിച്ചു മാതുലാ! അഭിവാദ്യമ് പണ്ണിൻറെൻ ഞാൻ. ഭവാൻ മന്ത്രശാലയെ പ്രാപിക്ക. ആര്യന്മാരിയിരിക്കിൻറ വൈകർണ്ണവർഷദെവന്മാരുമ് മന്ത്രശാലയിലകത്തുപൂക. എടൊ! മറ്റൊള്ള രാജാക്കന്മാരെല്ലാരുമ് സുഖിച്ചു മന്ത്രശാലയെ പ്രാപിപ്പൊരാക. തൊഴാ! കർണ്ണാ! നാമുമ് മന്ത്രശാലെ പ്രാപിപ്പു. എൻറരുളിച്ചെയിതു ആറ്ണ്ണവഗമ്ഭീരനാകിന കർണ്ണനൊടുകൂട മഹാർണ്ണവസദൃശമാകിന മന്ത്രശാലയിലകത്തുപുക്കു ആചാര്യാ! ഇതെല്ലൊ ആസനമ്. ഇരുന്നരുളുക ഭവാൻ. പിതാമഹനുമിരുന്നരുളുക. ഇതെല്ലൊ അസനവിശേഷമ്.

മാതുലനാകിന ഗാന്ധരരാജൻ ശകുനിയുമിരിക്ക. ആര്യന്മാരാകിന വൈകർണ്ണനുമ് വർഷദെവനുമ് ഭവാന്മാരിരുവരുമിരിക്ക. എടൊ! എടൊ! മറ്റൊള്ള രാജാക്കണ്മാരെല്ലാരുമ് സുഖിച്ചിരിപ്പൊരാക! എന്തെന്തു നിംങള് ചൊന്നതു? മഹാരാജനിരുന്നീല്ല എന്റൊ നിംങള് ചൊല്ലിന്റു. എനെ! ആശ്ചര്യമെ! സെവാധർമ്മമിരിക്കിൻറവാറു. അമെയുഞ്ഞാനുമിരിപ്പു. തൊഴാ, കർണ്ണാ, നീയുമിരിക്ക. എൻറരുളിച്ചെയിതു സിംഹാസനത്തിന്മെലാമാറു ഇരുന്നരുളുൻറവൻ, ആര്യന്മാരായിരിക്കിൻറെ വൈകർണ്ണവർഷദെവന്മാ(രെ!)ചൊല്ലുക. എന്നുടെ പതിനൊന്റഹക്ഷൌണി


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/22&oldid=158759" എന്ന താളിൽനിന്ന് ശേഖരിച്ചത്