താൾ:Doothavakyam Gadyam.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദൂതവാക്യം ഗദ്യം


ചൊന്നാൻ സൂത്ര(ധാരൻ)[1]:-

ഭഗവാൻ ഇന്ദ്രാവരജൻ ഉപെന്ദ്രൻ ശ്രീവടുവാമനമൂർത്തിയുടെപാദ്മ് (നി)[1]ംങളെ! രക്ഷിപ്പുതാക. യാതൊരു ശ്രീപാദം കൊണ്ടു നമുചിയാകിൻറ ദൈത്യവരൻ അതിവിശാലമാകിന അംബരമാർഗ്ഗത്തിങ്കൽ ഉയർത്തെടുത്തെറിയപ്പട്ടിതു, യാതൊരു ശ്രീപാദമ് ഊർദ്ധ്വലൊകമളപ്പാനുയരിൻറകാലത്തു ത്രൈലൊക്യത്തിന്നു ഉത്സവാർതാമായ് എടുത്തു നാട്ടിന കനയുപമ് കണക്കെ കാണപ്പട്ടിതു, ഇംങനെ ഇരുന്ന ഉപെന്ദ്രന്തിരുവടിയുടെ ശ്രീപാദമ് നിംങളെ രക്ഷിപ്പുതാക. തനുക്കളായ് താമ്ബ്രംങളായിരിക്കിൻറ നഖമണികളൊടുകൂടി ഇരിക്കിൻറ അമ്ബര മാർഗ്ഗത്തിങ്കൽ നമുചിയാകിൻറ ദൈത്യൻ എടുത്തെറിയപ്പട്ടവാറു എംങനെ എങ്കിൽ അതിന്നു മുന്നമെ നരക മർദനൻ നാരായണസ്വാമി (നരസിംഹ)[1] രൂപിയായ് ഹിരണ്യകശിപുവിനെ നഖമുഖംങളെക്കൊണ്ടു പിളർന്നുകൊൻറു ത്രൈലൊക്യാ (ധിപത്യം)[1]. ദെവെന്ദ്രന്നു കൊടുത്തു ത്രൈലൊക്യത്തെ സ്ഥിതി വരുത്തിയ കാലത്തെ അസുരകളെല്ലാമ് കൂടി നിരൂപിച്ചു വൈരൊചനി മഹാവെലിയുടെ സകാശത്തെ പ്രാപിച്ചു അവനെ നൊക്കി പ്രതിപാദിച്ചു തുടംങി:-

എടൊ! ദൈത്യെന്ദ്രാ! നിന്നുടെ പിതാമഹനായിരുന്ന ഹിരണ്യകശിപുവുന്നൊള്ളൊൻ. ഇത്രൈലൊക്യാധിപത്യം അതിനെ വെലാത്കരിച്ചു പറിച്ചുകൊൾകചെയ(തു)[1]. ദെവെന്ദ്രൻ വിഷ്ണുഭഗവാനെ പ്രാർത്ഥിച്ചു. വിഷ്ണുമായാപ്രഭാവങ്കൊണ്ട ഹിര-


  1. 1.0 1.1 1.2 1.3 1.4 ആദർശഗ്രന്ഥം നമ്പർ 18617. കൊല്ലവർഷം 564-ാമാണ്ട് എഴുതിയ ഈ ഗ്രന്ഥം കഴിയുന്നതും അതേപടി പ്രസിദ്ധപ്പെടുത്തുകയാണ്. ബ്രായ്ക്കറ്റിൽ കാണുന്നത് വിട്ടുപോയതും പൊടിഞ്ഞുപോയതുമായ അംശങ്ങൾ സന്ദർഭാനുസരണം പൂരിപ്പിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/10&oldid=83116" എന്ന താളിൽനിന്നു ശേഖരിച്ചത്