താൾ:Dhakshina Indiayile Jadhikal 1915.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 81 --

ടത്തിന്നു വന്ന മുസൽമാന്മാരുടെ കൂട്ടത്തിലായിരുന്നു. ഖോജാ എന്നാൽ നപുംസകൻ ആകുന്നു. ശരിയായ നപുംസകന്മാർ ദക്ഷിണ ഇന്ത്യയിൽ വളരെ ഇല്ല. ധനവാന്മാരായ മുസൽമാൻ പ്രഭുക്കന്മാരുടെ വീടുകളിലാണ മുഖ്യമായിട്ടു കാണുക. അന്തഃപുര മേലധികാരികളായിരിക്കും. ചിലപ്പോൾ ഹിന്തു ശൂദ്രുരും ബ്രാഹ്മണരും ഒരു പ്രാൎത്ഥനയായിട്ട നപുംസകരാകും. കഞ്ചാവ, കറുപ്പ മുതലായത സേവിപ്പിച്ച ലഹരിയാക്കീട്ടാണ ഈ ക്രിയചെയ്ക. ആ സമയം “ദീൻ” “ദീൻ” എന്ന മൂന്ന ഉരു വിളിച്ചുപറയണം. വൃഷണംലിംഗം ഇതൊക്കെ കേവലം ഛേദിച്ചുകളയും. ഒര ദ്വാരംമാത്രം ശേഷിക്കും. അവിടെ മുറിയിന്മേൽ തിളെച്ച നല്ലെണ്ണ പാരും രക്തം നില്പാൻ. ഇതിന്റെ മീതെ ചൂടുള്ള എണ്ണയിൽമുക്കിയ ശീലകെട്ടും. അത ദിവസേന മാറ്റും. ഉണങ്ങുവോളം കഞ്ഞിയും പാലും മാത്രം ഭക്ഷണം. ഈ കൂട്ടരെയാണ ഖോജാ എന്നു പറയുക. ഹിജ്ടാ വേറെയുണ്ട. ഇവർ ജനനാൽ നപുംസകരാകുന്നു. ടിപ്പുസുൽത്താന്റെ ഭാൎ‌യ്യമാരും സന്താനങ്ങളുമായി വേലൂർ രാജകാരാഗൃഹത്തിൽ പാൎപ്പിച്ചിരുന്ന സ്ത്രീകളുടെ മേലധികാരികളായിട്ട മൂന്ന ഖോജമാരുണ്ടായിരുന്നു. ഇവർ വളരെ മാന്യരും വിശ്വസ്തരുമായിരുന്നു. ഇവരെ പരിഹസിപ്പാൻ വേണ്ടി സ്ത്രീകൾ ചില സമയം ഇവരെ നഗ്നരൂപികളാക്കി നിൎത്തും പലേ നേരംപോക്കും പറയും എന്നു പറ‍ഞ്ഞുകേട്ടിട്ടുണ്ട. ഹിജ്ടാ എന്നു പറഞ്ഞാൽ സൂക്ഷ്മത്തിൽ നപുംസകരല്ല. പുംസ്ത്വഹീനന്മാരാണെന്നെയുള്ളു. ചിലർ ജനനാൽതന്നെ അങ്ങിനെയായിരിക്കും. ചിലൎക്ക ബാല്യത്തിൽ അങ്ങിനെ ഒരു വിശ്വാസം ജനിപ്പിച്ചിട്ട അവരെ സ്ത്രീകളെമാതിരി ഉടുപ്പധരിക്കുക, സ്ത്രീകളെപോലെ നടിക്കുക, സംസാരിക്ക ഈ വക ശീലിപ്പിക്കും. ചിലർ ഇതൊരു ഉപജീവനമാൎഗ്ഗമായി സ്വീകരിക്കയുംചെയ്യും. സംഗീതം, നാട്യം ഇത്യാദി അഭ്യസിക്കും. പത്തും ഇരുപതും പേർ ഒന്നായി യാചിക്കാൻ നടക്കും. അങ്ങാടികളിൽ പോയാൽ അസഭ്യമായ പാട്ടുകൾപാടും. ശകാരിക്കും. ഒന്നും കിട്ടാഞ്ഞാൽ പറങ്കിമുളക തീയിലിട്ട പുകെച്ച ഉപദ്രിക്കും. രാത്രി ദുൎമ്മാൎഗ്ഗി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/95&oldid=158355" എന്ന താളിൽനിന്ന് ശേഖരിച്ചത്