Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 80 --

ത്തിയും നിനക്കു ഞാൻ തരുന്നു. രണ്ടുകൊണ്ടും ഇഷ്ടംപോലെ ചെയ്തൊ”. എന്നു പറ‍ഞ്ഞുംകൊണ്ട. ഭൎത്താവിന്റെ അമ്മ അവളെ അകത്തു കൂട്ടിക്കൊണ്ടുപോയി അരി ഇട്ടിട്ടുള്ള കുറെ കുടങ്ങൾ കാട്ടിക്കൊടുക്കും. അവൾ ആതുകളിൽ കയ്യിട്ടിട്ടു “നിറച്ചുണ്ട” എന്നു പറയണം. വഴിയെ രണ്ടാളും ഒന്നിച്ചിരുന്ന ഭക്ഷിക്കണം.

മരിച്ചാൽ ദഹിപ്പിക്കുകയാണ. ഭാൎ‌യ്യയുള്ളവനെങ്കിൽ അവൾ ശവത്തോടൊന്നിച്ചു ശ്മശാനത്തിലേക്കു പോകണം. ആഭരണങ്ങളും വളകളും ശവത്തിന്റെ നെഞ്ഞത്തുവെക്കും. ശവം എടുക്കേണ്ടത പാടുള്ളേടത്തോളം ജാമാതാക്കളാകുന്നു. ഇന്നിന്ന പേരാണ എടുക്കേണ്ടത എന്ന മൂത്ത മകൻ നിശ്ചയിക്കും. അവരെ ചുമലിൽ ഭസ്മംകൊണ്ടു അടയാളംവെക്കും. ശേഷക്രിയയുടെ അവസാനം ഏഴാംദിവസമൊ പത്താംദിവസമൊ ആകുന്നു. അതുവരെ മാംസം ഭക്ഷിച്ചുകൂടാ. ഖത്രികൾക്ക ജാതിമൂപ്പനായിട്ടു ഒരുവനുണ്ടാകും. ഗ്രാമിണി എന്ന പേർ. മാസം മാസം മാറ്റും. അവനെ കൊല്ലത്തിൽ ഒരിക്കൽ മാറ്റും. ഖത്രികൾക്ക യജ്ഞോപവീതമുണ്ട.

                                              === ഖൎവ്വി. ===

തെക്കേകന്നടത്തിൽ മീൻപിടുത്തക്കാരാണ. വിവാഹാദികൾക്ക ഒര തരം ബ്രഹ്മണനാണ പുരോഹിതൻ. മത്സ്യം പിടിക്കാത്തവൎക്ക എല്ലാ സമയവും പൂണുനൂൽ ഉണ്ട. മറ്റവർ ശ്രാവണ അമാവാസിമുതൽ ഏഴദിവസം ധരിക്കും. മക്കത്തായമാണപെണ്ണിനെ കല്യാണമണ്ഡപതിതലേക്കു കൊണ്ടുവരുംമുമ്പ അവളെ അഞ്ച സ്ത്രീകൾ വീട്ടിനകത്തുവെച്ചു അലങ്കരിപ്പിക്കയും കഴുത്തിൽ ഒര പൊൻമണിയും കരിമണികളും കെട്ടിക്കയുംചെയ്യും. പന്തലിൽവെച്ചു സ്ത്രീപുരുഷന്മാർ അന്യോന്യം തുളസിമാലഇടും. മരിച്ചാൽ ദഹിപ്പിക്കയാണ. പതിനൊന്നാംദിവസം പുല പോകും.

                                        === ഖോജാ. ===

1901 - ലെ കാനേഷുമാരിസമയം സംസ്ഥനത്തിൽ ആകെ പതിനൊന്ന ആൾ ഉണ്ടായിരുന്നു. ബോമ്പായിൽനിന്നു കച്ചോ-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/94&oldid=158354" എന്ന താളിൽനിന്ന് ശേഖരിച്ചത്