-76-
ത്തിൽതന്നെ ജനിക്കുമെന്നും മുച്ചിറി, മറു മുതലായതുള്ള കുട്ടികൾ ആ കുഡുംബത്തിൽ മരിച്ചുപോയവർ ജനിച്ചതാണെന്നും ആകുന്നു വിശ്വാസം. പച്ചകുത്തുക നടപ്പാണു. പരലോകത്തേക്കു അത് മുഖ്യമാണത്രെ. നരബലിയുണ്ടെന്നാണു സൂക്ഷ്മവൎത്തമാനം. യാത്രക്കാരെ ഉപായത്തിൽ ബലിയാക്കും. നിവൃത്തിയില്ലെങ്കിൽ ഒരു കുരങ്ങനായാലും മതി. പുലിയും ചെന്നായയും ഭീമന്റേയും അൎജ്ജുനന്റേയും ദൂതന്മാരാണു. കറുത്ത വണ്ടുകൾ പാണ്ഢവന്മാരുടെ പശുക്കൂട്ടമാണു. കോയികളുടെ നാട്യം തങ്ങൾ ഭീമസേനന്ന് ഹിഡിംബിയിൽ ഉണ്ടായ സന്താനങ്ങളാണെന്നാകുന്നു.
കോലയൻ.
കാഞ്ഞിരോട താലൂക്കിലും വടക്കേമലയാളത്തിലും മുഖ്യമായിട്ട് കാണാം. തെക്കേമലയാളത്തിൽ ഊരാളി എന്നാണു പേർ. കാലിമേക്കുകയായിരുന്നു മുമ്പ് മുഖ്യമായ പ്രവൃത്തി. ചില ക്ഷേത്രങ്ങളിലേക്കു പാലും നെയ്യും കൊടുപ്പാനുള്ള അവകാശമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ മിക്കപേൎക്കും കല്പണിയാണ. ആരിയൻ അല്ലെങ്കിൽ കൊലിയൻ, മാരിയൻ അല്ലെങ്കിൽ ഏരുമാർ ഇങ്ങിനെ രണ്ടു ഗോത്രമുണ്ട്. ഇവർ തങ്ങളിൽ പെണ്ണിനെ കൊടുക്കുകയില്ല. രണ്ടിലെ സ്ത്രീകൾക്കും നായന്മാർ സംബന്ധം ആവാം. നായൎക്കു ജനിച്ച കുട്ടി കോലയന ജനിച്ച കുട്ടിയേക്കാൾ അല്പം താഴെയായിട്ടാണു വിചാരിച്ചു വരുന്നത്. അവന്നു ക്ഷേത്രത്തിൽ കടന്നുകൂടാ. കോലയന പുരോഹിതൻ മൂത്തവൻ അല്ലെങ്കിൽ പൊതുവാൻ ആകുന്നു. നിശ്ചയിക്കേണ്ടത് രാജാവാണ. കോലയന്മാൎക്കു താലികെട്ട് മംഗലം തിരളും മുമ്പ് വേണം. താലികെട്ടുക പടിഞ്ഞാറ്റയിൽ വെച്ചിട്ട അഛനാണു. പെണ്ണും വേറെ നാല പെൺകുട്ടികളും നാല സ്ത്രീകളും ആ അകത്ത് ഇരുന്ന് ഉണ്ണണം. നാലാം ദിവസം ഒരു വാത്തിയൻസ്ത്രീ അരിയും മറ്റും മൂന്നീട ഉഴിഞ്ഞിട്ട
കോലാച്ചി, കോലാച്ചി, കോലാച്ചി എന്ന് വിളിക്കണം. എന്നാൽ പെണ്ണിന പടിഞ്ഞാറ്റയിൽനിന്ന പുറത്തവരാം. തിരണ്ടാൽ അശുദ്ധി മൂന്നനാൾ. ഒന്നാമത്തെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |