കടവും പെണ്ണിനെ വിരിപ്പാൻ ഒര തുണിയും കൊടുത്താൽമതി. താണജാതിക്കാരനുമായി സംസൎഗ്ഗമുണ്ടായാൽ സ്ത്രീക്ക ശിക്ഷ നാവ പൊന്തൂശി ചുട്ടു പൊള്ളീക്കയും ഏഴ കരിമനയോലക്കമാനംനൂകളു കയുമാകുന്നു. പ്രസവിച്ചുകൂടുമ്പോൾ സ്ത്രീ വെപ്പു മുതലായ പണിക്കപോകും. ഏഴാം ദിവസം കുട്ടിക്ക പേരിടും. ഒരു വൃക്ഷത്തിന്റെ എല കുട്ടിയുടെ കയ്യിൽ കൊടുക്കും. അത് മുറുക്കി പിടിച്ചാൽ പേർ സമ്മതായിഎന്നൎത്ഥം. വിട്ടുകളഞ്ഞാൽ വേറെ ഒരു പേരിടും. അതും പിറ്റിച്ചില്ലെങ്കിൽ പിന്നെ ഒരു പേര ഇടും. ഇങ്ങിനെ പിടിക്കുവോളം മാറി മാറി ഇടും. സ്വീകരിച്ചപേരായിട്ട ഒരാൾ ഹാജരുണ്ടെങ്കിൽ ആയാൾ കുട്ടിയുടെ കയ്യിൽ ഒര ചെറിയ നാണ്യം കൊടുക്കണം. അല്ലാത്തപക്ഷം അഛൻ ചെയ്യണം.
കുട്ടികളെയും ചെറുപ്പക്കാരേയും കുച്ചിടുകയാണ. ഒരു മാസം തികയാത്ത ശിശുവിന്റെ ശവം വീട്ടിന്റെ എറയത്ത സ്ഥാപിക്കണം. എറവെള്ളം മീതെ വീണാൽ ഉടനെ പിന്നെ കുട്ടിയുണ്ടാകും. മറ്റുള്ളവരെ ദഹിപ്പിക്കും. ഒരു പശുവിനേയൊ എരുമയേയൊ അറുത്ത അതിന്റെ വാൽ മുറിച്ചിട്ട ശവത്തിന്റെ കയ്യിലും കരൾ വായിലും കൊടുക്കണം.ബാക്കി മാംസം ശേഷക്കാർ തിന്നും. മൂന്ന ദിവസം കഴിഞ്ഞാൽ പിന്നെയും കന്നിനെ അറുക്കണം. ശക്തിയുണ്ടെങ്കിൽ ഏഴിന്നും പതിനഞ്ചിന്നും ചില ദിക്കിൽ വെണ്ണുനീർ ഇരുളയാക്കി ഭൂമിയിൽ കുഴിച്ചിടും. അവിടെ പുകേല വഴിവാടായി വെക്കും. ഒടിയും മന്ത്രവാദവും പ്രമാണമാണ.വിധവയുടെ താലി ഭൎത്തവിന്റെ ശവത്തിന്റെ വായിലും സുമംഗലയുടേത സ്വന്തവായിലും ഇടും.പുരുഷന്റെ തടി കൊളുത്തേണ്ടത മരുമകനാണ.സ്ത്രീയുടേത മകൻ. ചില സ്ഥലങ്ങളിൽ പുല എട്ടാംദിവസം പശുവിനെ അറുക്കും. ചുട്ട ദിക്കിലെ വെണ്ണൂനീർ സ്ഥാപിചേടത്ത ഒരു കല്ല്ലു കുത്തനെ കുഴിച്ചിട്ട അതിന്മേൽ അറുത്ത ജന്ത്വിന്റെ വാൽ കെട്ടിത്തൂക്കും. ചിലേടത്ത കോഴിയെ അറുത്താൽമതി. അതിനെ ചൂടാലയിൽ ചുടണം. സ്വൎഗ്ഗത്ത്ലേക്കും നരകത്തിലേക്കും പറ്റാത്തവർ പൂൎവ്വകുഡുംബ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |