താൾ:Dhakshina Indiayile Jadhikal 1915.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വകാശം പെണ്ണിന്റെ അമ്മാമന്നാൎകന്നു. ധനമുള്ളവന്ന പെണ്ണിനെ കിട്ടാൻ എളുപ്പമുണ്ട. അല്ലാത്തവൻ ഉപായത്തിൽ കയ്ക്കലാക്കുകതന്നെവേണം.ഒരു പെണ്ണിനെ കണ്ടുവെച്കാൽ ചെക്കന്റെ അഛനും സ്നേഹിതന്മാരുംകൂടി പോയി ഊരിലെ മൂപ്പനെ സ്വാധീനമാക്കും. അതിൽപിന്നെ പെണ്ണ വെള്ളത്തിന്നപോയേടത്തനിന്നൊ വീട്ടിൽ ഏകാകിനിയായിരിക്കുമ്പോഴൊ പിടിച്ചുകൊണ്ടുപോകും.അന്നു വയ്യിറ്റ പെണ്ണിന്റെ അഛനമ്മമാൎക്ക അറിവകൊടുത്തിട്ട കല്യാണം ചെയ്യും.ഒന്നിലധികം ഭാൎയ്യ ആവാം.രണ്ടാമത്തേവൾ സാധാരണ വിധവയായിരിക്കും. ഭൎത്താവ മരിച്ച ഒന്നോ രണ്ടോ മാത്രം ദിവസം കഴിഞ്ഞിട്ടെ ഉണ്ടാകയുള്ളു പിടിച്ചുകൊണ്ടുപോകുമ്പോൾ. എളുപ്പത്തിൽ ഒര മാതിരി കല്യാണം ഉണ്ട. സ്ത്രീ കുമ്പിട്ടനില്ക്കും, അവളെ മീതെ പുരുഷനും.അവന്റെ തലയിൽ ഒരു ചുരങ്ങായിൽനിന്നു വെള്ളംപാരും. അത സ്ത്രീയുടെ തലയിൽ വീണാൽ വിവാഹമായി. ദ്രവ്യശക്തിയുണ്ടെങ്കിൽ കല്യാണം കുറേദിവസം നില്ക്കും. ദിവസം വൈകുന്നേരം പാട്ടും കളിയും ഉണ്ടാകും. ഇത മുറുകിയാൽ പുരുഷനെ പെണ്ണിന്റെ അമ്മയും പെണ്ണിനെ പുരുഷന്റെ അമ്മയുംചുമലിൽ എടുത്ത യഥാശക്തി കളിക്കും. അവൎക്ക് ശക്തി ഇല്ലാത്തപക്ഷം സ്ത്രീ പുരുഷന്മാരുടെ അമ്മായിമാർ ഈ ഗോഷ്ഠികാട്ടണം. ഒരുവന്റെ ഭാൎയ്യയെ മറ്റൊരുത്തൻ കട്ടുകൊണ്ടുപോകൽ അസധാരണമല്ല. ഭൎത്തവിനെ 12 ഉറുപിക നഷ്ടവും 12 ഉറുപിക പിഴയും ഒരു വിരുന്നിന രണ്ടു ഉറുപികക്ക മദ്യവും ഒരു ആടുംകുറെ ധാന്യവും കൊടുത്താൽ കുറ്റത്തെ മാഫാക്കും. വ്യഭിചാരം തെളിഞ്ഞാൽ ശിക്ഷ കുറ്റക്കാരനെ കിടത്തി മീതെ ഒര മരംവെച്ചു അതിന്മേൽ സ്ഥലം ഉള്ളേടത്തോളം ആളുകൾ കയറി ഇരുന്നു കീൾപ്പെട്ട അമൎക്കുകയാണ. അവൻ മരിക്കരുത മാത്രം.ഊരിൽ വിവാഹം കഴിയാത്ത ചെറുപ്പക്കാർ എല്ലാം രാത്രി ഒർ വലിയ പുരയിലും അപ്രകാരമുള്ള ബാല്യക്കാൎത്തികൾ അതുപോലെതന്നെ മറ്റൊരു പുരയിലും ഉറങ്ങണം.ചെറുപ്പത്തിൽതന്നെ ഒരു കുട്ടിക്ക ഒരു പെണ്ണിനെ നിശ്ചയിച്ചുവെക്കാം. അമ്മെക്ക ഒരു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/88&oldid=158347" എന്ന താളിൽനിന്ന് ശേഖരിച്ചത്