താൾ:Dhakshina Indiayile Jadhikal 1915.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണിക്കൂറനേരം ചെയ്യണം. വഴിയെ ശവത്തിന്റെ തല കഴുകി പട്ടിട്ടുമൂടി എന്താ ഒര ചുകന്ന പൊടിതേച്ചു വായിൽ വറ്റിലവെക്കും. എന്നാൽ വിവാഹം കഴിഞ്ഞു എന്ന അൎത്ഥമായി. ഈ നടപ്പ ഗഞ്ചാം, വിശാഖപട്ടണം, മുതലായ ജില്ലകളിലെ വീരശൈവർ അല്ലെങ്കിൽ ലൊഗധാരികൾ ഈ കോമട്ടികൾക്കാകുന്നു. കോമട്ടികൾക്ക പൂണുനൂലും ഗായത്രിയും ഉൺറ്റ. ത്രൈവൎണ്ണികന്മാർ മീശക്ഷൗരം ചെയ്യും.മദ്യം, മാംസം, മത്സ്യം ഇതുക്കൾ പെരുമാറും.സാത്താനികളുടെ ചോറുണ്ണുകയും ചെയ്യും. ശേഷം കോമട്ടികൾ ബ്രാഹ്മണരുടെ ചോർ മാത്രമെ ഉണ്ണുകയുള്ളു. എന്നാൽ കോമട്ടികളുടെ വെള്ളവും അന്നവും ബളിജാ, കമ്മാളൻ, അമ്പട്ടൻ, വണ്ണാൻ ഇവരും മറ്റും പലെ ജാതികളും എടുക്കുകയില്ല.നെയ്യിലും എണ്ണയിലും ഉണ്ടാക്കിയ പലഹാരങ്ങൾ തിന്നുംതാനും.

ലിംഗധാരികളും കുട്ടികളും ഒഴിച്ച കോമട്ടികൾ ശവത്തെ ദഹിപ്പിക്കയകുന്നു. ലിംഗധാരികൾ ഇരുത്തി സ്ഥാപിക്കും.പുല പതിനാരാണ. ആ കാലം മധുരം പാടില്ല.

കോയിൽതമ്പുരാൻ.

1901-ലെ തിരുവാങ്കൂർ കാനേഷുമാരി റപ്പോട്ടിൽ ഇങ്ങിനെ കാണുന്നു. മലയാളത്തിൽനിന്നു വന്ന ക്ഷത്രിയരാണ. കോയിൽ പണ്ടാല എന്നും പറയും. ആദ്യകാലങ്ങളിൽ ഇവരെ കോവിലധികാരികൾ എന്നു പറഞ്ഞുകാണുന്നുണ്ട.ഇവരും ചെരമാൻ പെരുമാളുമായി ബന്ധമുള്ളതായും ആരംഭത്തിൽ ഇവർ ബേപ്പൂരിലായിരുന്നു എന്നും കേട്ടുകേൾവിയുണ്ട. കൊല്ലവൎഷം സുമാർ 300-‌ാം മാണ്ടിൽ ഇവരിൽ ചിലരെ ആ കാലം വേണാട്ട സ്വരൂപം എന്നു പേരായിരുന്ന തിരുവാങ്കൂറിലേക്കും ക്ഷണിച്ചുവരുത്തി രാജസ്വരൂപത്തിലെ സ്ത്രീകളുമായി വിവാഹസംബന്ധം തുടങ്ങിച്ചു.ആറ്റിങ്ങൾനിന്നും ആറനാഴിക അകലെ കിളിമാനൂരിൽ ഇവൎക്ക് ഭവനങ്ങൾ പണിചെയ്യിച്ചു കൊടുത്തു. ചങ്ങനാശ്ശീരി, അനന്തപുരം, പള്ളം,ചെമ്പോൾ, ഗ്രാമം, പാലിയക്കര ഇവിടങ്ങളിലും കോവിലകങ്ങളൂണ്ട. 104-‌ാം മാണ്ടിന്നുശേഷം വടക്കേമലയാള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/86&oldid=158345" എന്ന താളിൽനിന്ന് ശേഖരിച്ചത്