താൾ:Dhakshina Indiayile Jadhikal 1915.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രമുണ്ട. ഇതുകൂടാതെ കല്യാണം കഴിഞ്ഞാൽ വീട്ടിന്റെ പിൻഭാഗത്തവെച്ചു രാത്രിസമയം സ്വജാതിക്കാൎമാത്രം കാണ ചക്കിളിയന്റെ പ്രവൃത്തി എടുക്കുംപോലെ കാട്ടികൂട്ടും എന്നും പറയുന്നു. ഇതിന്നു കുലാചാരം എന്നും കുലധൎമ്മം എന്നും ഗോത്രപൂജ എന്നും പേരുണ്ട. അരിമാവകൊണ്ടു ഒര ഗോരൂപം ഉണ്ടാക്കി അതിന്റെ വയറ്റിൽ മഞ്ഞകുരിതി പാരും.രക്കതമെന്ന സങ്കല്പം. പൂജിച്ചവന്റെ ശേഷം മാവുകൊണ്ടുതന്നെ ചെരിപ്പകുത്തിയുടെ ആയുധങ്ങൾ ഉണ്ടാക്കി അതുകൊണ്ടു പശുവിനെ കൊല്ലണം പിന്നെ ഓരോ കഷണം ഓരോ കോമട്ടിവീട്ടിലേക്ക രഹസ്യമായി അയക്കും. ഇന്നിന്ന വീട്ടിലേക്ക ഇന്നിന്ന ഭാഗം എന്ന നിശ്ചയമുണ്ട.ഈ ക്രിയ ഇന്നും മദ്രാശിയിൽ ചെയ്തവരുന്ന. കല്യാണം ഏഴ, അഞ്ച, ദിവസവും ഒരു നാൾ മാത്രമായും ഉണ്ട. ഒരു ദിവസം മാത്രമേയുള്ളു എങ്കിൽ ഈ ക്രിയ പകൽത്തന്നെയും ചെയ്യും.കൎണ്ണൂൽജില്ലാ കമ്പംതാലൂക്കിൽ പശുരൂപത്തിന്നു പകരം പോത്തിൻരൂപമാണ. വിവാഹം എപ്പോഴും തിരളുംമുമ്പാണ. ബ്രാഹ്മണനാണ പുരോഹിതൻ.ദ്വിഭാൎയ്യത്വം ആവാം. പക്ഷെ ഒന്നാമത്തേത മച്ചിയായിരിക്കണം. മദ്രാശിയിൽ വിവാഹത്തിന്റെ ഒന്നാംദിവസമാണ ഉപനയനം. താലികെട്ടുക ഭൎത്താവാണ. ചില ദിക്കിൽ പുരോഹിതനും കെട്ടും. ആറാംദിവസമൊ മറ്റൊ ഒര ക്രിയയുണ്ട. തൊട്ടിപൂജ എന്ന പേർ. ഒരു പാവയെ തൊട്ടിയിൽ കിടത്തി ഭാൎയ്യാഭത്താക്കന്മാർ ആട്ടും, ഒടുവിൽ തനിക്ക വ്യാപാരത്തിന പോകാനുണ്ടെന്നു പറഞ്ഞുകൊണ്ടു പുരുഷൻ സ്ത്രീവക്കൽ കൊടുക്കും, തനിക്ക അടുക്കളപ്പണിയുണ്ടെന്ന പറഞ്ഞു അവൾ അങ്ങോട്ടുതന്നെ കൊടുക്കും. വിധവാവിവാഹം പാടില്ല. ശൈവൎമാത്രം വിധവയുടെ തലക്ഷൌരം ചെയ്യും. വിധവ ആഭരണം കെട്ടുകയില്ല. വെറ്റില തിന്നുകയുമില്ല. വിവാഹംകഴിക്കാതെ സ്ത്രീയും പുരുഷനും സഹവാസിക്കയും പുരുഷൻ മരിച്ചുപോകയും ചെയ്താൽ ശവത്തെ ചുമരിനോട ചാരി ഇരുത്തി 'സ്ത്രീ അതിന്റെ മുമ്പിൽ ഇരുന്നിട്ട നിരത്ഥമായ "വെടികൾ" പറഞ്ഞു കൊപ്പര ചവച്ചു ശവത്തിന്റെ മുഖത്തു തുപ്പണം. ഇങ്ങനെ അനേക മ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/85&oldid=158344" എന്ന താളിൽനിന്ന് ശേഖരിച്ചത്