താൾ:Dhakshina Indiayile Jadhikal 1915.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്റെ ശിക്ഷ അനുഭവിക്കുന്നതു ന്യായമൊ? എങ്കിലും ഈ സാധുവിനെ ശിക്ഷിക്കുന്നുവല്ലൊ. ഈ വിദ്വാൻ ഭ്രഷ്ടനാകുംമുമ്പു ചെയ്ത പൂജാദികളും വാങ്ങിയ പ്രതിഗ്രഹങ്ങളും ആയാളോടുകൂടി ഭക്ഷിച്ച ബ്രാഹ്മണരുടെ കഥയും ഓൎക്കുക.

ആകപ്പാടെ വിചാരിക്കുമ്പോൾ ഈ ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടിൽ ജാതിക്കു കാരണം ഉല്പത്തിസ്ഥാനവുമല്ല ഗുണകൎമ്മ ങ്ങളുമല്ല. വൎണ്ണവുമല്ല. ഗുണം അല്ലെ അല്ല. ഉല്പത്തിസ്ഥാനമാണ് ഹേതു എങ്കിൽ ചാതുൎവൎണ്യമല്ലെ തരമുള്ളു. ഒരിക്കൽ ഒരു പ്രമാണി വാരിയര് യോഗ്യനായ ഒരു യൂറോപ്യനെ കാണ്മാൺപോയി എന്താണ് ജാതി എന്നു ചോദിച്ചതിന്നു വാരിയാർ എന്നു മറുപടി പറഞ്ഞു. അതുകൊണ്ടു തൃപ്തനാകാതെ ബ്രാഹ്മണനാണോ എന്നു സായ്പ് ചോദിച്ചു. അല്ല എന്നു ഉത്തരം കേട്ടപ്പോൾ ക്ഷത്രിയനൊ എന്നു ചോദിച്ചു. അതുമല്ല എന്നു പറഞ്ഞാറെ വൈശ്യനൊ ശൂദ്രനൊ എന്നു ക്രമേണ ചൊദിച്ചു. രണ്ടും അല്ല എന്നു കേട്ട സമയം "വൎണ്ണാനാം പഞ്ചധാത്വംനശ്രുതം" എന്നു സായ്പ് പറഞ്ഞുവത്രെ. ഇതു വാരിയരുടെ മുഖത്തുനിന്നു തന്നെ ഇതു എഴുതുന്ന ആൾ ഗ്രഹിച്ചതാകുന്നു. ഇങ്ങിനെ നോക്കിയാൽ ശ്രീവൈഷ്ണവൻ , മാധ്വൻ, സ്മാൎത്തൻ,തെങ്കല,വടകല, മാങ്കുടി, വടമൻ, ചോഴിയൻ, നമ്പൂതിരി, എമ്പ്രാൻ, ഇപ്രകാരം തമ്മിൽ തമ്മിൽ കൊള്ളാത്ത ആയിരം മാതിരി ബ്രാഹ്മണരും ഇതുപോലെ തന്നെ ക്ഷത്രിയ വൈശ്യ ശൂദ്രരും അസംഭവവും അസംബന്ധവുമല്ലയോ?

ഇനി കൎമ്മം കൊണ്ടാണ് ജാതി നിശ്ചയിക്കുന്നതെന്നിരിക്കട്ടെ. കൎമ്മങ്ങൾ ഒന്നായിട്ടും ജാതിവെവ്വേറെയായിട്ടും കാണുന്നുവല്ലൊ. അതുകൂടാതെ വിശ്വാമിത്രനും മറ്റും സിദ്ധിച്ചപ്രകാരം എന്തുകൊണ്ടു ഒരു ജാതിയിൽനിന്നു ശ്രേഷ്ഠ്മെന്നുവെച്ച മറ്റൊരു ജാതിയിലേക്കു കയറ്റം ഉണ്ടാകുന്നില്ല? കൎമ്മവൈകല്യത്തിന്നു ശിക്ഷയായിട്ട അധഃപതനം മാത്രമല്ലെ ഇപ്പോൾ കാണുന്നുള്ളു. കേറ്റുവാനുള്ള അധികാരം പാതിരിക്കും "തങ്ങൾക്കും" മാത്രമെ കണ്ടുവരുന്നുള്ളു. ഇവർ വിചാരിച്ചാൽ അറുപത്തിനാലും അധികവും അടിയകലെ ആചാരവും പറഞ്ഞു ഇന്നലെ വ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/8&oldid=158338" എന്ന താളിൽനിന്ന് ശേഖരിച്ചത്