താൾ:Dhakshina Indiayile Jadhikal 1915.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 64 --

ആട്ടിനെ ‍ഞെക്കികൊല്ലാൻ കൊശവൻ വേണം. കൊല്ലുന്ന സമ്പ്രദായം മഹാ കഠിനമാണ. ഇവർ ശാലയിലേക്ക ഓടിചെന്നിട്ട ആട കരയാതിരിപ്പാൻ അതിന്റെ വായിൽ അല്പം ഉപ്പിട്ടിട്ട വായ അമൎത്തി പിടിക്കും. മറ്റവൻ വൃഷണം മൎദ്ദിക്കും. ചത്താൽ ബ്രാഹ്മണൻ തോൽ പൊളിക്കും. പലെ സ്ഥലത്തനിന്നുമായി മൂന്ന വലിയ കുടത്തിൽ കുറയാതെ എറച്ചി മുറിച്ചെടുത്ത വെള്ളത്തിൽ വേവിക്കും. എന്നിട്ട ഉപ്പ മുളകാദിയായി യാതൊന്നും കൂടാതെ സാപ്പടുകയും ചെയ്യും. പല ജാതിക്കാൎക്കും വിവാഹത്തിന്ന കൊശവന്റെ സഹായം വേണം. ചില ബ്രാഹ്മണരുടെ വിവാഹത്തിങ്കൽ താലികെട്ടുക മുപ്പത്തുമുക്കോടി ദേവകളുടെ സന്നിധിയിലാണ. ഇവരുടെ പ്രതിനിധികൾ വലുതു ചെറുതായി പല നിറമുള്ള മൺകുടങ്ങളാകുന്നു. അമ്മാമന്റെ മകളെ കെട്ടാനവകാശമുള്ളതാണ. വിവാഹം തിരളുംമുമ്പ വേണം. ഭൎത്താവിന്റെ പെങ്ങളാണ താലികെട്ടാൻ. സ്ത്രീപുരുഷന്മാൎക്ക മനസ്സായാൽ ഉപേക്ഷിക്കലും പുനൎവ്വിവാഹവും ആവാം. ഇവർ എല്ല മുറിഞ്ഞാൽ കെട്ടാൻ സമൎത്ഥന്മാരാണ. മദ്രാശി ഗവൎണ്ണരായിരുന്ന ലോൎഡഎൽഫിൻസ്റ്റന്റെ കൈ ഒടിഞ്ഞിട്ട തങ്ങളാൽ നിവൃത്തിയില്ലെന്ന ബിലാത്തി ഡാക്ടന്മാർ ഒഴിച്ചതിന്റെ ശേഷം ഒരു കൊശവൻ കെട്ടി വെടുപ്പാക്കി. ഇവരിൽ വൈഷ്ണവരില്ല.

                                     === കൊറവൻ. ===

കൊറച്ചാ; കൊൎച്ചാ, എരുകലാ, എരകലാ, ഇങ്ങിനെ ഒക്കെ പേരുണ്ട. ചിലർ വെള്ളാളരെന്ന നടിക്കും. മറ്റു ചിലർ പള്ളി, കവറ, എടയൻ, റഡ്ഡി എന്ന പറയും. തീവണ്ടിയിൽനിന്നം മറ്റും കപ്പാൻ മിടുമിടുക്കന്മാരാണ. ചിലർ സ്ത്രീകളുടെ കാത അറത്തവെക്കുക, മൂലക്കുരുഎടുക്കുക, ഇതിൽ സമൎത്ഥന്മാരാണ. ഭാൎ‌യ്യയെ പണയംവപ്പാനും വില്പാനും യാതൊരുമടിയില്ല. പറയൻ, ചക്കിളിയൻ. ഏനാദി, തുടങ്ങി ചിലജാതികളെ ഒഴിച്ച മറ്റ ഏത ജാതിക്കാരെയും തങ്ങളുടെ ജാതിയിലേക്ക ചേൎക്കും. നാവിന്റെ തുച്ചം സ്വൎണ്ണംകൊണ്ട പൊളിളിച്ചാൽ കഴിഞ്ഞു. വിവാഹത്തിന്ന മുഹൂൎത്തം നിശ്ചയിപ്പാൻ ബ്രാഹ്മണൻ വേണം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/78&oldid=158336" എന്ന താളിൽനിന്ന് ശേഖരിച്ചത്