താൾ:Dhakshina Indiayile Jadhikal 1915.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                        -- 63 --
                  === കൊരഗാ. ===
    ദക്ഷിണകന്നടത്തിൽ കൊട്ടയും മറ്റും ഉണ്ടാക്കുന്ന നന്നെ താണജാതിയാണ. വ്യഭിചാരം ചെയ്തവൻ സമജാതിക്കാരനാണെങ്കിൽ അവൻ കെട്ടണം. അതിൽ താണവനെങ്കിൽ അവളെ ശുദ്ധമാക്കാനായി അവൻ വഴിക്കവഴിയായി ഏഴ ചാളവെച്ചകെട്ടി അവൾ അതിൽ ഇരിക്കുമ്പോൾ തീ കൊളുത്തണം. അവൾ എങ്ങിനെ എങ്കിലും ഓടി രക്ഷപ്പെട്ടു കൊൾക. അത കഴിഞ്ഞാൽ അവൾ പുനൎവ്വിവാഹത്തിന്ന യോഗ്യയായി. ചാള കത്തിക്കൊണ്ടിരിക്കുമ്പോൾ കുറ്റക്കാരൻ ഒരു ശിക്ഷയായിട്ട അതിന്മേൽ കൂടി ഓടണം.
    ശവം കുഴിച്ചിടുകയാകുന്നു. ചീങ്കണ്ണിയെ തിന്നും. നാല കാലുള്ള യാതൊന്നും എടുക്കുകയില്ല. കസാല, മേശ, കട്ടിൽ, എന്തായാലും വേണ്ടതില്ല. ഒരു കാൽ എടുത്തകളഞ്ഞാൽ കൊണ്ടുപോകും. സംസാരിക്കുന്ന ഭാഷഅവൎക്കേ തിരികയുള്ളു. എന്താണ ഭാഷ എന്നു ചോദിച്ചാൽ കോപിക്കും.
                  === കൊല്ലൻ. ===
     തീക്കൊല്ലൻ, പെരുങ്കൊല്ലൻ, തീപ്പെരുംകൊല്ലൻ, ഇരിമ്പുകൊല്ലൻ, കടച്ചിക്കൊല്ലൻ, തോൽക്കൊല്ലൻ ഇങ്ങിനെ ആറ മാതിരിയുണ്ട. ജ്യേഷ്ഠാനുജന്മാൎകൂടി ഒര പെണ്ണിനെ കൊണ്ടുവരിക ഇവൎക്ക വളരെ സാധാരണയാണെന്നു പറയുന്നു.


                 === കൊല്ലക്കുറുപ്പ. ===
     ഇവൎക്ക വിവാഹമോചനത്തിന്ന ഭൎത്താവും ഭാൎ‌യ്യയുടെ ആങ്ങളയും ഇവൾ ജനിച്ച പുരയുടെ മിറ്റത്തെ ഒര വിളക്ക കൊളുത്തിവച്ചു അതിന്റെ കിഴക്കും പടി‍ഞ്ഞാറും ഭാഗത്തനിന്നിട്ട ഭൎത്താവ ഉടുത്ത മുണ്ടിന്മേൽനിന്ന ഒര നൂൽ എടുത്തവിളക്കത്തകാട്ടി “നിന്റെ പെങ്ങളുടെ ആചാരം ഇതാ” എന്നു പറഞ്ഞുംകൊണ്ടു കരിക്കണം.
                  === കൊശവൻ. ===
     പൂണുനൂലുണ്ട. മാംസം ഭക്ഷിക്കും. വിധവാവിവാഹമില്ല. ബ്രാഹ്മണനാണ പുരോഹിവൻ. ബ്രാഹ്മണരുടെ യാഗത്തിങ്കൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/77&oldid=158335" എന്ന താളിൽനിന്ന് ശേഖരിച്ചത്