Jump to content

താൾ:Dhakshina Indiayile Jadhikal 1915.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 59 --

ക്കോളൎക്ക ഒരു ശിക്ഷ വിധിപ്പാനുണ്ട. അത ഒരു ക്രിയെക്കുള്ള ചിലവ അവരുടെ മേൽ ചുമത്തുകായാകുന്നു. ആ ക്രിയയിൽ‌ ഒരു മുള നാട്ടുക ഒരു അംഗമാണ. ഈ മുളയുടെ മുകളിൽനിന്ന മഹാനാട്ടൻ തീൎപ്പ വിളിച്ചപറയും. അതിനെ അനുസരിക്കാത്തപക്ഷം ശിക്ഷ സ്വജനവിരോധമാകുന്നു. ഇവരുടെ കൂട്ടത്തിൽ നട്ടു കെട്ടാതനായന്മാർ എന്ന പേരായി ഒരു വക തെണ്ടിനടക്കുന്നവരുണ്ട. അവർ കമ്പത്തിന്മേൽ കളിക്ക കമ്പം നാട്ടുക നിലത്തല്ല. ഒരു ക്ഷേത്രഗോപുരത്തിന്മേലാണ. നടാത്തനായന്മാർ എന്നാകുന്നു വാക്കിന്റെ അൎത്ഥം. വല്ല തൎക്കവും ഉണ്ടായാൽ ഈ നായന്മാർ സകല കൈക്കോളരുടെ വീടുകളിലും പോയി കാണുന്ന പാവുകളിന്മേൽ ചുകന്ന കാവികൊണ്ട ഒരു അടയാളം വെക്കും “ആണ്ടവരാണെ”എന്നു പറഞ്ഞുംകൊണ്ട. പിന്നെ തൎക്കം തീരുവോളം പ്രവൃത്തി എടുത്തുകൂടാ. കൈക്കോളൎക്ക “ചെറുതാലികെട്ട” എന്ന പേരായിട്ട ഒരു വിവാഹമുണ്ട. ഒരുവന തന്റെ അച്ഛന്റെ മരുമകളെ എങ്കിലും അമ്മാവന്റെ മകളെ എങ്കിലും കെട്ടാൻ താല്പൎ‌യ്യമുണ്ടെങ്കിൽ ഒരു താലിയോ അവളുടെ വസ്ത്രത്തിന്മേൽനിന്ന ചീന്തിയ ഒരു കഷ്ണമൊ അവളുടെ കഴുത്തിൽ കെട്ടിക്കൊള്ളണം. അവൾ വിട്ടോടിപോയാൽ പോയി. ഇല്ലെങ്കിൽ അവനുള്ളതായി. താലികെട്ട കഴിഞ്ഞാൽ ഭൎത്താവ ഭാൎ‌യ്യയുടെ എടത്തെകാൽ അമ്മിക്കല്ലിന്മേൽ വെപ്പിക്കണം. സന്താനമില്ലെങ്കിൽ വിധവക്ക വിവാഹം ചെയ്യാം. തൃശ്ശനാപ്പള്ളി ജില്ലയിൽ രരാഗിരി എന്ന സ്ഥലത്തെ കൈക്കോളര ഒരു പ്രാത്ഥനായിട്ട വയറ്റിൽകൂടി ഒരു കുന്തം കടത്തുമെന്ന കാണുന്നു.

                         === 'കൊങ്ങുവെള്ളാളൻ. ===
            അമ്മാമന്റെ മകളെ വിവാഹം ചെയ്കയാണ ഉത്തമം.  ഇത എത്രത്തോളം കലശലാണെന്ന വെച്ചാൽ, പുരുഷൻ കുട്ടിയും പെണ്ണ മുതിൎന്നവളും  ആണെങ്കിൽ കുട്ടിക്ക പ്രായമാകുന്നവരെക്കും അവന്റെ അച്ഛൻ സംസൎഗ്ഗം ചെയ്യും.  സ്വജാതിയിൽ അവൾക്ക ഇഷ്ടമുള്ള ആരോടും അവൾക്ക ചേരാം.  മാത്രം ഭൎത്താവിന്റെ ഭവനത്തിൽ പാൎത്തകൊള്ളണം.  വിധവാവിവാഹം പാടില്ലതാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/73&oldid=158331" എന്ന താളിൽനിന്ന് ശേഖരിച്ചത്