താൾ:Dhakshina Indiayile Jadhikal 1915.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 53 -

ഛന്റെ അഛനേയൊ മററ കിളവനേയൊ പേരിന്ന കല്യാണം ചെയ്യണം. ഇതിന ധൎമ്മവിവാഹം എന്ന പേർ. കല്യാണാദികൾക്ക ക്ഷണിച്ചുവരുത്തിയവരുടെ വടിയും കൊടയും ഗൃഹസ്ഥൻ അവരോട വാങ്ങണം. ഇല്ലെങ്കിൽ വലിയ അവമാനമാണ. ശിശു ജനിച്ച അഞ്ചാംദിവസവും എട്ടാംദിവസവും അതിനെ ഒരു തുണി വിരിച്ച കിടത്തി തലെക്കൽ ഒരു ഭാഗവതം ഗ്രന്ഥവും ഒരിയജാതിക്കാർ കുട്ടി ജനിച്ചാൽ അതിന്റെ അടിവയറിന ചൂടുവെക്കുന്ന ഒരു ഇരിമ്പുകോലും വെക്കണം. ഒരു ബ്രാഹ്മണൻ പുരാണം വായിക്കയും വേണം. ഇങ്ങിനെ ഇരിപത്തൊന്നാംനാളും ചെയ്യണം. ആ ദിവസം ബ്രാഹ്മണൻ ശിശുവിന പേരിടും. ജനിച്ച നക്ഷത്രം ചോദിച്ചറിഞ്ഞിട്ട ഇന്ന അക്ഷരം ആദ്യമായിട്ടിരിക്കണം പേർ എന്ന ആയാൾ വിധിക്കും.

കുറുമ്പൻ (കുറുമൻ)

ഇവർ ഒരു കാലം വളരെ കേമന്മാരായിരുന്ന പല്ലവരുടെ വംശമാണെന്നു 1891 -ലെ കാനേഷുമാരി റിപ്പോൎട്ടിൽ പറയുന്നു. ക്രിസ്താബ്ദം അറനൂറിന്റെയും എഴുനൂറിന്റെയും മദ്ധ്യെ പല്ലവരാജാക്കന്മാർ ദക്ഷിണ ഇന്ത്യയിൽ വളരെ പ്രബലന്മാരായിരുന്നു. പിന്നെ ഉടനെതന്നെ കൊങ്ങ, ചോള, ചാലൂക്യപ്രഭുക്കന്മാർ അവരെ ജയിച്ചു. കുറുമ്പർ, മൈസൂർ, കുടക, നീലഗിരി, വയനാട ഇവിടങ്ങളിൽ കാടുകേറി. മററു ചിലേടങ്ങളിൽ ഇവർ ആട്ടെടയന്മാരായും നെയ്ത്തുകാരായും ഉണ്ട. കുറുമൻ എന്ന പറയുന്നവർ നീലഗിരി, വയനാട ഇവിടങ്ങളിലും അല്പമായി നിലമ്പൂരും, അട്ടപ്പാടിയിലും ഉണ്ട. തങ്ങളിൽ താണവരുടെ ചോറുണ്ണുകയില്ല. സ്ത്രീകൾ മാസന്തോറുമുള്ള അശുദ്ധിസമയം പാടിയുടെ പുറത്ത മൂന്നുദിവസം കഴിച്ചുകൂട്ടണം. പ്രസവിച്ചാൽ പത്തനാൾ മുലകൊടുക്കുന്നവളൊ ശുശ്രൂഷിക്കുന്നവളൊ ഒഴിച്ച ആരും മുറിക്കകത്ത കടക്കുകയില്ല. ദീനത്തിന ചികിത്സിക്കയില്ല. മന്ത്രം, തകിട, മൃഗബലി ഇതൊക്കെയാണ. തങ്ങൾക്ക തങ്ങൾതന്നെയാണ ക്ഷുരകൻ. ചില്ലിന്റെ കഷണമാണ കത്തി. പാടിക്കകത്ത ചെരിപ്പും പാപ്പാസ്സും ഇട്ട നടന്നുകൂടാ. കുട്ടികളെ കുഴിച്ചടുക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/67&oldid=158324" എന്ന താളിൽനിന്ന് ശേഖരിച്ചത്