മഹാവിരോധമാണ. പശുവിന്റെ മൂത്രവും ചാണകവും തൊടുക തന്നെ ഇല്ല. ചത്താൽ കുഴിച്ചിടും. ഇരുത്തീട്ടാണ. ശേഷക്രിയ ശക്തിയുണ്ടെങ്കിൽ എട്ടാംനാൾ. ഇല്ലെങ്കിൽ ഒരുകൊല്ലം കഴിഞ്ഞിട്ടും ആകും. കൎക്കിടം, ചിങ്ങം മാസങ്ങളിൽ ഒരു തിങ്കളാഴ്ച ഒരു "നോമ്പ" ഉണ്ട. കുളിച്ച പട്ടിണി കിടക്കും. അൎത്ഥം അറിവില്ല താനും. ആണും പെണ്ണും രണ്ട വരിയിലേയും പല്ല എല്ലാം കൂൎപ്പിക്കും. മുളകൊണ്ട ചീൎപ്പ ഉണ്ടാക്കുന്നതിൽ സമൎത്ഥന്മാരാണ. ഭാൎയ്യയാവാൻ പോകുന്നവൾക്ക പുരുഷൻ ഒരു ചീൎപ്പ ഉണ്ടാക്കി സമ്മാനിക്കണം. അല്ലാത്തപക്ഷം കല്യാണം കഴിഞ്ഞാൽ എങ്കിലും വേണം.
തിരുവിതാങ്കൂറിൽ മലകളിൽ വസിക്കുന്നു. നാട്ടുമ്പുറത്തും ഉണ്ട. ഇവൎക്ക മക്കത്തായവും മരുമക്കത്തായവും കൂടിയാണ. മുതലിൽ പകുതി മക്കൾക്കും പകുതി മരുമക്കൾക്കും കിട്ടും. വിധവെക്കു ചിലവിന്ന മാത്രം അവകാശമുണ്ട. മലയിൽ പാൎക്കുന്നവൎക്ക മക്കത്തായമാണ. എങ്കിലും എളകുന്ന മുതൽ പകുതി മരുമക്കൾക്കും കിട്ടും. വിവാഹം എപ്പോഴെങ്കിലും ആവാം. നന്നെ ശിശുക്കളെ കെട്ടുന്ന സംഗതി അവറ്റ പിറന്ന കുടിക്കു ഓടിപോകുകയില്ല. വലുതാണെങ്കിൽ പോയിക്കളയും ഇതാണ. ശിശുവാണെങ്കിൽ പുരുഷൻ താലികെട്ടും. മുതുൎന്ന പെണ്ണാണെങ്കിൽ അവന്റെ പെങ്ങളാണ കെട്ടുക. പെണ്ണിനെ പഠിപ്പിക്കേണ്ടുന്ന ക്രമം ജാതിയിലെ തലവൻ പുരുഷന്ന ഉപദേശിക്കും. ഒന്നാമത ചൊല്ലിക്കൊടുക്കുക, പിന്നെ മേൽ നുള്ളിക്കൊടുക്കുക, മൂന്നാമത്തത തല്ലിക്കൊടുക്കുക, ഇതും ഫലിക്കാഞ്ഞാൽ തള്ളിക്കളയുക. വിധവാവിവാഹം നടപ്പുണ്ട. ആൎക്കെങ്കിലും ദീനമായാൽ ജാതി മൂപ്പനെ വരുത്തും. അവൻ രണ്ട ദിവസത്തെ കൊട്ടു പാട്ടും വിധിക്കും. വഴിയെ മൂപ്പൻ ഉറഞ്ഞിട്ട രോഗം മാറുമൊ രോഗി മരിക്കുമൊ എന്ന പറയും. മരിക്കും എന്ന കണ്ടാൽ രോഗിയുടെ കുടുമ്മ മുറിക്കണം. മരിച്ചാൽ കഞ്ചാവും, അരിയും, നാളികേരവും ശവത്തിന്റെ വായിൽ മകനും മരുമക്കളും ഇടും. കുഴിച്ചിടുകയാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |