താൾ:Dhakshina Indiayile Jadhikal 1915.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 42 -

യാണ. അനേകഭാൎ‌യ്യമർ ഒരുത്തന ആവാം. 12 വരെക്ക കണ്ടിട്ടുണ്ട. ചിലവ കുറയും. അവർ പ്രവൃത്തി എടുത്ത കഴിഞ്ഞകൊള്ളും. പ്രഥമവിവാഹം ഞായറാഴ്ച വേണം. പിന്നെത്തേത വ്യാഴാഴ്ചയും ആവാം. വിവാഹത്തിന്റെ തലേ രാത്രി മണവാളന്റെ സോദരനോ മറ്റ അടുത്ത സംബന്ധിയൊ ഒരു പണവും വെറ്റില, അടെക്ക, അരി ഇതകളും കല്യാണപന്തലിൽ കൊണ്ടുചെല്ലണം. അവനെ പെണ്ണിന്റെ ആളുകൾ പഴം കൊണ്ടും മറ്റും എറിയും പിറേറന്ന പുരുഷൻ വന്നു താലികെട്ടും. തിരണ്ടാൽ ഒരാഴ്ച ഘോഷമാക്കണം. ചത്താൽ കുഴിച്ചിടുകയാകുന്നു. മക്കത്തായമാണ. സന്താനമില്ലാത്ത വിധവയെ ഭൎത്താവിന്റെ സോദരന്മാർ രക്ഷിക്കണം. വിവാഹം ചെയ്താൽ ഈ അവകാശം പോയി

കാടൻ


ആനമലയിലും മററും വസിക്കുന്നു. സാമാന്യം എന്തിന്റെയും ചീഞ്ഞ ശവം തിന്നും. താലികെട്ടുക പുരുഷന്റെ അമ്മയൊ പെങ്ങളൊ ആകുന്നു. അവന്റെ തലയിൽ പെണ്ണിന്റെ അച്ഛൻ ഒരു തലക്കട്ട വെക്കും. അന്യോന്യം വെറ്റില കൊടുക്കും. സ്വരച്ചേൎച്ചയില്ലാഞ്ഞാലും ഭൎത്താവിന്റെ കല്പന അനുസരിക്കാഞ്ഞാലും വ്യഭിചാരത്തിന്നും മററും ബന്ധം വിടുത്താം. വിധിക്കേണ്ടത കാരണവന്മാരാകുന്നു. ശിക്ഷ ചിലപ്പോൾ രസമുണ്ട്. ഒരു കാൎ‌യ്യത്തിൽ അന്യായക്കാരന്റെ ചാളക്കലേക്കു പ്രതി 40 കൊട്ട മണൽ കൊണ്ടുപോകണമെന്നായിരുന്നു. ബഹുഭാൎ‌യ്യാത്വം വിരോധമില്ല. തിരണ്ടാലും പ്രസവിച്ചാലും "ദൂരത്താ"യാലും പ്രത്യേകം ചാളയിൽ പാൎപ്പിക്കും. വിവാഹം കഴിഞ്ഞാൽ സ്ത്രീയുടെ പേർ മാററും. പ്രസവിച്ചാൽ 3 മാസം അശുചി. ശിശുവിന ഒരു മാസമായാൽ നാമകരണം. ഗൎഭമെന്ന തീൎച്ചയായാൽ ഭൎത്താവ് അന്യസ്ത്രീയോട ചേൎന്നകൊൾകയെ പാടുള്ളൂ. വിധവാവിവാഹം പാടില്ല. എന്നാൽ വെപ്പാട്ടിയായിരിക്കാം. 2, 3 വയസ്സോളം കുട്ടികൾ മുല കുടിക്കും. ഒരു വയസ്സായ ശിശുവിന മുല കൊടുത്തു കൂടുമ്പോൾ വീടി വായിൽവെച്ചു കൊടുക്കുന്നത കണ്ടിട്ടുണ്ട. കന്നുകാലികൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/56&oldid=158312" എന്ന താളിൽനിന്ന് ശേഖരിച്ചത്