താൾ:Dhakshina Indiayile Jadhikal 1915.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 40 -

ണ്ടെങ്കിൽ അവനാവശ്യപ്പെട്ടാൽ കെട്ടണം. വയസ്സ വ്യത്യാസം സാരമില്ല. മേൽപറഞ്ഞ ക്രിയയുടെ ചിലവ ചെയ്യേണ്ടത അഛന്റെ പെങ്ങളാകുന്നു. അതപോലേതന്നെ പെണ്ണതിരണ്ടാൽ ചിലവ അമ്മാമൻ ചെയ്യണം. എന്തുകൊണ്ടെന്നാൽ അവന്റെ മകന അവളെ കിട്ടാൻ അവകാശമുള്ളതാണല്ലൊ. ഈ രണ്ടു ക്രിയയും ഒരുസമയത്തതന്നെ പലേ കുട്ടികൾക്ക ഒന്നായിട്ട ചെയ്യും. ചീരുകുടികള്ളർ എന്നൊരു വകയുണ്ട. അവർ താലിയിന്മേൽ മുസൽമാൻമതചിഹ്നമായ ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടാക്കും. മാട്ടുപൊങ്ങൽ ദിവസം കാളകളേയും പശുക്കളേയും കൊമ്പിന്മേൽ വസ്ത്രം ചുററുകയും മററും ചെയ്ത ഗ്രാമവീഥിയിൽകൂടി ചെണ്ടയും വാദ്യവുമായി ആൎത്തവിളിച്ച ഭയപ്പെടുത്തിക്കൊണ്ടു പോകും. അതിൽവെച്ച അധികം മോട്ടുള്ള ജന്തുവിന്റെ കൊമ്പത്ത നിന്ന വസ്ത്രം എടുത്ത തനിക്ക കൊണ്ടുവന്ന കൊടുക്കുന്നവനെ കന്യക ഭൎത്താവായി വരിക്കും. ഒരു സ്ത്രീ പത്ത, എട്ട, ആറ, അല്ലെങ്കിൽ രണ്ട പുരുഷന്മാരുടെ ഭാൎ‌യ്യയായിരിക്കയും പലപ്പോഴും ഉണ്ട. ഇവൾക്കുണ്ടാകുന്ന കുട്ടികൾ അവരുടെ എല്ലാവരുടേയും കൂടിയും ഓരോരുത്തന്റെ പ്രത്യേകമായും സന്താനമാണെന്ന വിചാരിക്കുന്നു. കുട്ടികൾ വലുതായാൽ പറയുക തങ്ങൾ പത്ത, എട്ട, ആറ, അല്ലെങ്കിൽ രണ്ട അഛന്റെ മക്കളെന്നല്ല എട്ടും രണ്ടും അഛന്റെ അല്ലെങ്കിൽ ആറും രണ്ടും അഛന്റെ അല്ലെങ്കിൽ നാലും രണ്ടും അഛന്റെ മക്കൾ ഇങ്ങിനെയാകുന്നു. വിവാഹത്തിന മണവാളനല്ല പോകുക. അവന്റെ പെങ്ങളാകുന്നു. ഇവൾ പെണ്ണിന്റെ കഴുത്തിൽ കുതിരവാൽരോമം കെട്ടിച്ച കൊണ്ടുപോരും. അങ്ങോട്ടും ഇങ്ങോട്ടും ഉപേക്ഷിക്കാൻ എളുപ്പമുണ്ട. പുരുഷന്ന വേണ്ടാ എന്ന തോന്നിയാൽ തന്റെ മുതലിൽ പകുതി കൊടുത്ത അയച്ചകളയാം. സ്ത്രീക്കു പുരുഷനെ വേണ്ടാ എന്ന തോന്നിയാൽ നല്പത്തിരണ്ട കലിപണം കൊടുത്താൽ അവളെ വഴിക്കുപോകാം. പത്തപണം ആര കൊടുക്കുന്നുവൊ അവനെ വിധവ കല്യാണം ചെയ്യും. പുരുഷൻ ഉപേക്ഷിക്കുമ്പോൾ ജാതിക്കാർ കാണെ സ്ത്രീക്ക ഒരു പുൽകൊടി കൊടുക്കും. അത അവൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/54&oldid=158310" എന്ന താളിൽനിന്ന് ശേഖരിച്ചത്