താൾ:Dhakshina Indiayile Jadhikal 1915.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-36-

കുഴിച്ചിടുകയാണ. കന്യകമാരെ ചിലരെ ദേവദാസിയാക്കുക നടപ്പുണ്ട.

കല്ലൻ മൂപ്പൻ.

1901-ലെ കാനേഷുമാരി റപ്പോട്ടിൽ ഇവർ മലയാളത്തിലെ കമ്മാളരുടെ ഒരു വൎഗ്ഗമാണെന്നും കൽപ്രവൃത്തിയാണെന്നും പറയുന്നു. വിധവാവിവാഹമില്ല. ഏകഭാൎയ്യയെ ഉള്ളു. പുരോഹിതൻ ക്ഷുരകനാണ.

കഞ്ചുഗാര.

മൈസൂർ, തെക്കെകന്നടം, ഇവിടങ്ങളീലും മറ്റും കാണാം. മക്കത്തായമാണം. പെണ്ണ തിരളും മുമ്പേ വേണം വിവാഹം. വിധവാവിവാഹം പാടില്ല. വ്യഭിച്ചാരം തെളിഞ്ഞു എങ്കിൽ മാത്രം വിവാഹമോചനമുണ്ട. ശവം ദഹിപ്പിക്കയും ഇരുത്തി സ്ഥാപിക്കയും ആവാം. ബ്രാഹ്മണരാണ പുരോഹിതന്മാർ. മദ്യവും മത്സ്യവും മാംസങ്ങളും ആവാം.

കന്നടിയൻ.

ലിംഗംകെട്ടി. തൈരും, മോരും വിൽക്കുകയാണ സധാരണ പ്രവൃത്തി. തിരളും മുമ്പേ വിവാഹമാണ നടപ്പ. ഒരു വയസ്സുതികയാത്ത പെണ്ണിനെ ചെറിയ ചെക്കൻ വിവാഹം ചെയ്യും. അച്ഛന്റെ മരുമകളെ കെട്ടാൻ വലിയ അധികാരമാണ.കല്യാണം ഒമ്പത, പത്തനൾ നിൽക്കും. ചിലവ കുറെക്കാനായി പല കുഡുംബന്നൾ ഒന്നിച്ച ചേൎന്ന ഒന്നിലധികം വിവാഹം ഒരിക്കൽ കഴിയും. വിവാഹത്തിന്റെ മൂന്നാം ദിവസം ബഹുരസമായ ഒരു ക്രിയയുണ്ട. പുരോഹിതനായിട്ട ഒരു ശൈവബ്രാഹ്മനനെ ക്ഷണിച്ചകോണ്ട വരും. ആയാൾ കല്യാണപന്തലിൽ എത്തിയ ഉടനെ ആയാളെ വീട്ടുടമസ്ഥൻ കടുംമ ചുറ്റിപിടിച്ച അഞ്ച നാളികേരം കുടുംമയിൽ കെട്ടിത്തൂക്കും. ആയാൾ വിരോധം ഭാവിക്കും. കൂടിയവരെല്ലാം ആശ്വസിപ്പിക്കുമ്പോലെ കാട്ടും. അപ്പോൾ ബ്രാഹ്മണൻ അടങ്ങും. ഉറുപ്പിക ആയാൾക്ക കൊടുക്കുകയും ചെയ്യും. രണ്ട കോടിവസ്ത്രവും വെറ്റില അടെക്കയും കൊടുക്കും. തന്മദ്ധ്യെ കട്ടികൾ വഴുതിന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/50&oldid=158306" എന്ന താളിൽനിന്ന് ശേഖരിച്ചത്