താൾ:Dhakshina Indiayile Jadhikal 1915.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


-88-

ണവാളൻ കന്നുപൂട്ടുന്ന ക്രിയ ചെയ്യെണം. ഒരു കൊട്ടയിൽ മണ്ണും കൊഴുവിന്റെ നാക്കും

മുടിങ്കോലും കയറും എടുത്ത അവൻ പുറപ്പെടും.പിന്നാലെ വിത്തെങ്കിലും ഞാറെങ്കിലും കൊണ്ട സ്ത്രീയും. കന്നുപൂട്ടുമ്പോൾ പെങ്ങൾ ചെന്ന തടയും. ആദ്യം ഉണ്ടാകുന്ന മകളെ തന്റെ മകനെ കൊടുത്തേക്കാമെന്ന വാഗ്ദാനം ചെയ്താലെ അങ്ങട്ട പൂട്ടുവാൻ സമ്മതിക്കയുള്ളു.വിവാഹം കഴിഞ്ഞാൽ മൂന്നുമാസത്തിന്നുശേഷമേ "ശേഷം" ഉള്ളൂ. ഒന്നാം കൊല്ലം കുട്ടിജനിക്കുന്നത അമൊഗളമാണ.

ദഹിപ്പിക്കയാണ-മരിച്ചാൽ കൈകാലുകളുടെ പെരുവിരൽ കൂട്ടികെട്ടണം. വിധവശവത്തിന്ന താംബൂലം കൊടുക്കണം. കുടത്തിൽ വെള്ളത്തോടുകൂടി മകനൊ മറ്റൊ തടിപ്രദക്ഷിക്കണം വെക്കണം. അപ്പോൾ ക്ഷുരകൻ (അത്തിക്കുറിശ്ശി) കുടം കുത്തി തുളെ ക്കണം. പിറ്റേന്ന അസ്ഥി സഞ്ചയനം.ക്രിയാവസാനം പതിനാറാംദിവസം. അന്ന ഒരു പ്രതിമ ഉണ്ടാക്കി ബലി കൊടുത്തിട്ട കുളത്തിൽ ഇടനം. അതിന്റെശേഷം ശവസംസ്കാരം കഴിഞ്ഞിട്ട എത്ര ദിവസമായൊ അത്ര പ്റവശ്യം മുങ്ങണം. ശ്രാദ്ധം ഒരു കൊല്ലം ഊട്ടും പിന്നെ ഇല്ല. ഇവർ ശൈവരും വൈഷ്ണവരും ഉണ്ട.

കമ്മാളൻ (തമിഴ)

ഈ ശബ്ദത്തിന്റെ ആദ്യരൂപം കണ്ണാളൻ അഥവാ കണ്ണാളർ എന്നായിരുന്നു എന്നു കാണുന്നു. പ്രസിദ്ധകവിയായ കമ്പരുടെ കൃതികൾ എന്ന പറയുന്ന "തൊണ്ടമംഗലശതകം" "എറെഴുപത" ഈ കാവ്യങ്ങളിൽ ഈ വാക്കും രണ്ടും കാണുന്നുണ്ട. ഒരു ബിംബം ഉണ്ടാക്കിയാൽ അതിന്റെ ശുദ്ധി കലശം ക്ഷേത്രത്തിൽ വെച്ചാകുന്നു. ക്രിയയുടെ അവസാനം അത കൊത്തിയുണ്ടാക്കിയ കമ്മാൻ വന്ന അതിന്റെ കണ്ണ രണ്ടും അവിടെവെച്ച കൊത്തി ഉണ്ടാക്കണം. (ഇത ബുദ്ധരുടെ ക്ഷേത്രങ്ങളിലായിരിക്കാം) കമ്മാളർ അഞ്ച വകയുണ്ട. തട്ടാൻ, കന്നാൻ, തച്ചൻ, കൽതച്ചൻ,കൊല്ലൻ അല്ലെങ്കിൽ കുരുമാൻ. അന്യോന്യം പെണ്ണിനെ കൊടുക്കാം. പക്ഷെ തട്ടാന്മാരും പട്ടണ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/47&oldid=158302" എന്ന താളിൽനിന്ന് ശേഖരിച്ചത്